വയനാട്ടില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി, രണ്ട് പേരെ അറസ്റ്റ് ചെയ്തു

വയനാട്. വയനാട്ടില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പൊഴുതാനയ്ക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 11.3 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

സംഭവത്തില്‍ ജംഷീര്‍ അലി, ആലപ്പുഴ സ്വദേശിയായ സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണെന്നാണ് വിവരം.