കോടതി വളപ്പില്‍ ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചു, ഭര്‍ത്താവ് പോലീസ് പിടിയില്‍

ഇടുക്കി. ഭാര്യയെ കോടതി വളപ്പില്‍ വെച്ച് കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബുജുവിനെയാണ് പോലീസ് പിടികൂടയിത്. ഇയാള്‍ ഭാര്യ അമ്പിളിയെ കോടതി വളപ്പില്‍വെച്ച് ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച 12 മണിയോടെ പീരിമേട് കോടതി വളപ്പില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന് മുന്‍പില്‍ വെച്ചായിരുന്നു ആക്രമണം.

കുടുംബവഴക്കിനെതുടര്‍ന്ന് ഇരുവരും വേര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. 2018ല്‍ കുമളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരത്തിനാണ് ഇരുവരും വ്യാഴാഴ്ച കോടതിയില്‍ എത്തിയത്. വിസ്താരത്തിന് ശേഷം പബ്ലി് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നും അമ്പളി പുറത്തിറങ്ങിയപ്പോള്‍ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ ഭാര്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ പീരിമേട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വധശ്രമം ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.