ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോട്ടയം അമയന്നൂരിലാണ് സംഭവം. അമയന്നൂര്‍ സ്വദേശി സുനില്‍കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമാണ് വീട്ടല്‍ ഉണ്ടായിരുന്നത്. ഇവരുടെ മകന്‍ ദേവാനന്ദ് കുളിക്കുവാന്‍ പോയി തിരിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. ദേവാനന്ദ് തിരിച്ചെത്തി വിളിച്ചിട്ടും കതക് തുറന്നില്ല. തുടര്‍ന്ന് പിന്നിലെ അടുക്കളവാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മഞ്ജുള നിലത്തു കിടക്കുന്നതും സുനില്‍കുമാര്‍ തൂങ്ങിയ നിലയിലും കണ്ടത്. ദേവാനന്ദ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി.

മഞ്ജുളയ്ക്ക് ജീവന്‍ ഉണ്ടായിരുന്നെങ്കിലും കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍കഴിഞ്ഞില്ല. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. കൊലപാതക കാരണം വ്യക്തമല്ല.