ശോഭാ സുരേന്ദ്രനെ ഒതുക്കാനോ നടി ശ്വേതയുടെ വരവ്

എന്നെ പൂരപ്പറമ്പെന്നു വിളിച്ചു .ആ പൂരപ്പറമ്പിനു വേണ്ടിയാണു ഞാൻ വെയിറ്റ് ചെയുന്നത് എന്ന് നടി ശ്വേതാ മേനോൻ. കഴിഞ്ഞ ദിവസം ബിജെപി യിലേക്ക് വന്നേക്കും എന്ന സൂചനകൾ ഒരു അഭിമുഖത്തിൽ നൽകിയതിന് ശേഷം ഇപ്പോൾ ശ്വേത നടത്തിയ ഈ പ്രതികരണം ശോഭ സുരേന്ദ്രനെ കടന്നാക്രമിക്കലാണോ എന്ന സംശയം ഉയരുന്നു.. പൊതുവേദിയിൽ കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് കടന്നുപിടിച്ചുവെന്ന നടി ശ്വേതാ മേനോന്റെ പരാതി വളരെ വിവാദം സൃഷ്‌ടിച്ചതാണ്. വലിയ രാഷ്ട്രീയ കോലാഹലം സൃഷ്‌ടിച്ച സംഭവത്തിൽ ഒടുവിൽ പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞാണ് പ്രശ്നം അവസാനിപ്പിക്കേണ്ടി വന്നത്.

72 വയസുള്ള ഒരാളോട് എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിരുന്നില്ലെന്നും, പക്ഷേ പറയേണ്ടത് തനിക്ക് പറയാതെ പോകാൻ കഴിയുമായിരുന്നില്ലെന്നും ശ്വേത അടുത്തിടെ പ്രതികരിച്ചു. പലരും തന്നെ കുറിച്ച് മോശമായി സംസാരിച്ചു. ഏറ്റവും മോശം ഭാഷയിൽ സംസാരിച്ചത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആയിരുന്നുവെന്ന് ശ്വേതാ മേനോൻ പറയുന്നു.

”അന്നത്തെ വിഷയത്തിൽ പലരും വിചാരിച്ചത് രാഷ്ട്രീയപരമായിട്ടാണ് ഞാൻ പ്രതികരിച്ചത് എന്നാണ്. 72 വയസുള്ള ഒരാളോട് എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിരുന്നില്ല. പക്ഷേ പറയേണ്ടത് എനിക്ക് പറയണമായിരുന്നു. ബിജെപിക്കാർ അടക്കം എനിക്കെതിരെ മോശമായി സംസാരിച്ചു. എന്നെക്കുറിച്ച് ഏറ്റവും മോശം ഭാഷയിൽ സംസാരിച്ചത് ശോഭാ സുരേന്ദ്രൻ ആയിരുന്നു. പൂരപ്പറമ്പ് എന്നൊക്കെയാണ് അവർ ഉപമിച്ചത്. ആ പൂരപ്പറമ്പിന് വേണ്ടിയാണ് ഞാൻ വെയിറ്റ് ചെയ്യുന്നത്. ഒരു സ്ത്രീയായിട്ടുപോലും മറ്റൊരു സ്ത്രീയെ കുറിച്ചാണ് അവർ ഇത്തരത്തിൽ മോശം പരാമർശം നടത്തിയത്”.- കാൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ ഇക്കാര്യം പറഞ്ഞത്.

സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത് വ്യക്തി എന്ന നിലയിലാണെന്നും, പാർട്ടിക്കാരൻ ആയിട്ടല്ലെന്നും ശ്വേത പറഞ്ഞു. സുരേഷ് ഗോപി വളരെ ഇമോഷണലായ ഒരു വ്യക്തിയാണ്. ഇപ്പോൾ ഓവർ ഇമോഷണലാണ്. ഇനിയാണ് അദ്ദേഹം രാഷ്ട്രീയക്കാരനാകാൻ പോകുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്വേതാ മേനോൻ അഭിമുഖത്തിൽ വിലയിരുത്തി. രാജ്യത്തിനൊപ്പം ആരോ അവർക്കൊപ്പമാണ് ഞാൻ ശ്വേതാ മേനോനും ബിജെപിയിലേക്കോ ഇങ്ങനെ ചിന്തിപ്പിക്കുന്ന വിധമാണ് ഇപ്പോൾ ശ്വേതാ നടത്തിയ ഒരു പ്രതികരണം സൂചിപ്പിക്കുന്നത്. കാൻ ചാനലിന്’ നൽകിയ അഭിമുഖത്തിൽ ഈ രണ്ടു വിഷയങ്ങളിലും ശ്വേത തന്റെ നിലപാട് വ്യക്തമാക്കുന്നു.

ലക്ഷദ്വീപ് വിഷയത്തിൽ, താനൊരു മുൻ സൈനികന്റെ മകൾ എന്ന നിലയിലാണ് പ്രതികരിച്ചതെന്ന് ശ്വേത. അച്ഛൻ ജോലി ചെയ്തിരുന്ന ഇടമാണ്. രാജ്യത്തിനകത്ത് ടൂറിസം വളരണം എന്ന് അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് ശ്വേതാ മേനോൻ ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെ സ്ത്രീ ശക്തി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ക്ഷണിക്കപ്പെട്ട താരങ്ങളിൽ ഒരാൾ നടി ശ്വേതാ മേനോൻ ആയിരുന്നു. പ്രധാനമന്ത്രി ലക്ഷദ്വീപ് വിനോദസഞ്ചാരത്തിൽ കൈക്കൊണ്ട തീരുമാനത്തിൽ അനുഭാവപൂർവം പ്രതികരിച്ച വ്യക്തി കൂടിയാണ് ശ്വേതാ മേനോൻ

ഒരു സൈനികന്റെ മകളായതുകൊണ്ട് ഒരുപാട് സ്ഥലങ്ങൾ കാണാനും അവിടുത്തെ ചരിത്രം പഠിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ലക്ഷദ്വീപിൽ പ്രധാനമന്ത്രി എത്തിയപ്പോൾ സപ്പോർട്ട് ചെയ്തത് രാഷ്‌ട്രീയമായിരുന്നില്ല, ഒരു വികാരത്തിന്റെ പുറത്താണ്. ഞാനെന്തു ചെയ്താലും അതിൽ രാഷ്‌ട്രീയം കയറി വരുന്നതാണ്. തൃശ്ശൂരിൽ പ്രധാനമന്ത്രി എത്തിയപ്പോൾ ക്ഷണിച്ചിരുന്നു, പക്ഷേ പോകാൻ കഴിഞ്ഞില്ല. ആ സമയം ഞാൻ ദുബായിലായിരുന്നു.

തൃശ്ശൂരിൽ എത്തിയെങ്കിലും ആ ദിവസം തന്നെ ഒരുപാട് പരിപാടികളും ഉണ്ടായിരുന്നു. ഒരു സൈനികന്റെ മകൾ എന്ന നിലയ്‌ക്ക് പാർട്ടി അല്ല രാജ്യമാണ് എനിക്ക് വലുത്. ആര് രാജ്യത്തിനൊപ്പം നിൽക്കുന്നുവോ അവർക്കൊപ്പമാണ് ഞാൻ. നാളെ ഞാൻ ബിജെപിയിൽ ചേരുമോ എന്നും അറിയില്ലപാർട്ടി ഏതായാലും രാജ്യമാണ് തനിക്ക് മുഖ്യം എന്ന് ശ്വേത. ആ രാജ്യം ആരാണോ നയിക്കുന്നത് അവർക്കു പിന്തുണ നൽകുകയാണ് തന്റെ രീതിയെന്ന് ശ്വേത. ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്തത് പോലെയല്ല സംഭവിച്ചത് എന്നതിനാൽ നാളെയെന്ത് എന്ന് പറയാൻ സാധിക്കില്ലെന്നും ശ്വേത വ്യക്തമാക്കിയിരുന്നു.