എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ മാധവൻ. ക്യാൻസറിന്റെ മൂന്നാം സ്റ്റേജിലാണ്‌ രോഗം കണ്ടെത്തിയത്. ഒന്നുകിൽ ചികിൽസ എടുക്കുക. അല്ലെങ്കിൽ വേദന സംഹാരികൾ ഉപയോഗിച്ച് ക്യാൻസറിനു കീഴടങ്ങുക. ഇതായിരുന്നു 10 കൊല്ലം മുമ്പ് വേണു മാധവനു ആദ്യം ലഭിച്ച ഉപദേശം. വേണു ചികിൽസ തിരഞ്ഞെടുത്തു. പിന്നെ പവർ ലിഫ്റ്റിങ്ങിൽ ശ്രദ്ധിച്ചു.

ദേശീയ സംസ്ഥാന ചാമ്പ്യൻ പട്ടങ്ങളും പുരസ്കാരങ്ങളും വാരിക്കൂട്ടി. തനിക്ക് മുന്നോട്ട് പോകാൻ ഊർജ്ജം തരുന്നത് ആർ എസ് എസ് സംഘടനയാണെന്ന് അദ്ദേഹം പറയുന്നു. 28 റേഡിയേഷനും 2 കീമോയും ഇതിനകം കഴിഞ്ഞിട്ടും പതറാതെ പവർ ലിഫ്റ്റിങ്ങിൽ ദേശീയ സംസ്ഥാന ചാമ്പ്യൻ ചിപ്പുകളിൽ മാറ്റുരയ്ക്കുന്ന ഇതുപോലെ ഒരു ക്യാൻസർ രോഗി വൈദ്യശാസ്ത്രത്തിനു അത്ഭുതം തന്നെയാണ് വേണൂ മാധവൻ.

ചെറുപ്പം മുതൽ ആർ എസ് എസിൽ പ്രവർത്തനം തുടങ്ങി. ആ സംഘടനയിൽ നിന്നും ലഭിച്ച ഊർജ്ജവും ശക്തിയുമാണ്‌ ക്യാൻസറിനെ ദൂരെ നിർത്താൻ സഹായിക്കുന്നത്. വേണു മാധവൻ കർ സേവയിലും പങ്കെടുത്ത ആളാണ്‌. ഇപ്പോൾ വീണ്ടും തിരുവനന്തപുരം ആർ സി സിയിൽ അദ്ദേഹം ചികിൽസക്കായി എത്തി.

വീഡിയോ സ്റ്റോറി കാണാം,