സിനിമക്കെതിരായ പരാമർശം, തന്നെയും ‘അമ്മ’യെയും വരെ അപമാനിക്കുന്നു- ഇടവേള ബാബു

വിനീത് ശ്രീനിവാസൻ നായകനായെത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ് എന്ന സിനിമയ്ക്കെതിരെ നടൻ ഇടവേള ബാബു രംഗത്ത് എത്തിയിരുന്നു. ചിത്രം ഫുൾ നെഗറ്റീവ് ആണെന്നും ഇത്തരത്തിൽ ഒരു സിനിമയ്ക്ക് എങ്ങനെ സെൻസറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞതത്. ഈ പരാമർശത്തിൽ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന് നടൻ. താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രചരിക്കുന്നതെന്നും ബാബു പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകിയിട്ടുണ്ട്.

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു കഴിഞ്ഞ വർഷത്തെ റിലീസ് ആയിരുന്ന മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്. ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദർ നായക് ആയിരുന്നു. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനും. ഇടവേള ബാബുവിൻറെ അഭിപ്രായ പ്രകടനമാണ് ഒരിടവേളയ്ക്ക് ശേഷം ചിത്രത്തെ സോഷ്യൽ മീഡിയ ചർച്ചകളിലേക്ക് എത്തിച്ചത്.

ചിത്രം ഫുൾ നെഗറ്റീവ് ആണെന്നും ഇത്തരത്തിൽ ഒരു സിനിമയ്ക്ക് എങ്ങനെ സെൻസറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.ആ സിനിമ ഇവിടെ ഓടി. ആർക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്? സിനിമക്കാർക്കോ അതോ പ്രേക്ഷകർക്കോ? നിർമ്മാതാവിന് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെപ്പറ്റി എനിക്കൊന്നും ചിന്തിക്കാൻ പറ്റില്ല. എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകർ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഓർത്താണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.