പ്രണയം തുറന്നു പറയാത്തത് അത് പല കുടുംബങ്ങളെയും ബാധിക്കുന്നതിനാൽ- ഇടവേള ബാബു

മലയാള സിനിമയിലെ ഒരു അഭിവാജ്യഘടകമാണ് ഇടവേള ബാബു. ഇടവേള എന്നസിനിമയിൽ അഭിനയിച്ചതോടെ ഇടവേള ബാബു എന്ന പേരു ലഭിച്ചു. ഇരുന്നൂറിലധികം സിനിമകളിൽ ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ AMMA യുടെ സെക്രട്ടറികൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു. ഇത്രയും നാളായി താൻ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും പ്രണയത്തെകുറിച്ചുമൊക്കെയാണ് താരം പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

നല്ലതുപോലെ പ്രണയിച്ചിട്ടുള്ള ആളാണ് താനെന്നും പലരും സിനിമയാക്കാൻ ആഗ്രഹിച്ചൊരു പ്രണയകഥ ഇപ്പോഴും എന്നിലുണ്ട് എന്നും ഇടവേള ബാബു പറഞ്ഞു. അത് ഞാൻ എപ്പോള്‍ പറഞ്ഞാലും ഒരു പത്ത് പേജ് അതിന് വേണ്ടി മാറ്റിയിടും. തുറന്നു പറയാത്തതിന് കാരണം അത് പല കുടുംബങ്ങളെയും ബാധിക്കും എന്നത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ തന്നെയുള്ള കുട്ടിയായിരുന്നു. കല്യാണം നടക്കാതെ വന്നപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു, ഞാൻ മതിയോ എനിക്ക് ഇഷ്ടമാണെന്ന്. ആലോചിച്ചപ്പോള്‍ ശരിയാണെന്ന് തോന്നി, ആറ് മാസത്തിന് ശേഷം മറുപടി പറയുകയും ഏകദേശം എട്ടര വർഷത്തോളം പ്രണയിക്കുകയും ചെയ്തു.

പക്ഷേ രണ്ട് കുടുംബത്തിലും ചില തടസങ്ങള്‍ വരികയും ചെയ്തു. അച്ഛൻ മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വിഷമം അതായിരുന്നു എന്നും ഞാൻ ഈ വീട്ടിലേക്ക് വിളിച്ചോണ്ട് വരും വേറെ ഒരിടത്തേക്കും പോകില്ല എന്നും ചോദിച്ചപ്പോള്‍ പറ്റില്ലെന്ന് അച്ഛൻ പറഞ്ഞു. അവിടെ വച്ച്‌ വിവാഹം വേണ്ടെന്ന് താൻ തീരുമാനിച്ചുവെന്നാണ് ഇടവേള ബാബു പറഞ്ഞത്.

വിവാഹം അല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് ചിന്തിച്ചു. ഒരുപക്ഷേ ഞാൻ ഇങ്ങനെ ആക്ടീവ് ആയതിന് കാരണം ഈ പ്രണയ നഷ്ടമാണ്. പണ്ട് അനിയത്തിപ്രാവ് സിനിമയിലെ ക്ലൈമാക്സ് ഞാൻ എന്റെ ജീവിതത്തില്‍ ചെയ്ത ആളാണ്. സിനിമയ്ക്കും മുൻപെ. വിട്ടുകൊടുത്തു. പക്ഷേ അതേക്കുറിച്ചൊന്നും ഞാൻ ഇപ്പോള്‍ ചിന്തിക്കാറില്ല. നേരത്തെ ഹണി റോസ് പറഞ്ഞത് പോലെ ജീവിതത്തില്‍ എവിടെയോ വച്ച്‌ ഭാര്യയെക്കാള്‍ സ്ഥാനം അമ്മ സംഘടനയോട് ആയിപ്പോയി. ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് അച്ഛനും കരുതിക്കാണില്ല”,എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.

വിവാഹം എന്നത് എവിടെയോ നഷ്ടപ്പെട്ടു പോയ കാര്യമാണ്, അമ്മ മരിച്ചപ്പോള്‍ ആ സ്ഥാനം ചേട്ടത്തിയമ്മയ്ക്ക് പോയി വീട്ടില്‍ വഴക്കുണ്ടാകാതിരിക്കാൻ താൻ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അമ്മയോട് പറയുമായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു. മുൻപ് അന്വേഷിച്ചപ്പോഴൊന്നും ആരെയും കണ്ടെത്താനും സാധിച്ചില്ല. ആ സമയത്ത് പ്രണയ വിവാഹത്തോട് താല്പര്യവും ഇല്ലായിരുന്നു. പിന്നീട് ഇതിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നി. നമുക്ക് സിനിമ തന്നെ നല്ലതെന്ന് തോന്നി”, എന്നാണ് ഇടവേള ബാബു പറഞ്ഞത്.