ഇടുക്കി ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്ററിൽ ഒറ്റയാൻ ഇറങ്ങി

തൊടുപുഴ. ഇടുക്കി ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്ററിൽ ഒറ്റയാൻ ഇറങ്ങി. ചക്കക്കൊമ്പൻ എന്ന ആനയാണ് പാർക്കിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കൊട്ടവഞ്ചിയും മറ്റു ഉപകരണങ്ങളും നശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. ആനയിറങ്കൽ ഡാമിന്റെ അക്കരെയിൽനിന്നു ഡാം നീന്തിക്കയറിയാണ് ആന പാർക്കിലേക്ക് എത്തിയത്.

സംഭവസമയത്ത് വിനോദസഞ്ചാരികൾ ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ സോളർ ഫെൻസിങ് ഉണ്ടായിരുന്നതിനാൽ ആനയ്ക്ക് സഞ്ചാരികളുടെ അടുത്തേക്ക് എത്താനായില്ല. വനം വകുപ്പ് വാച്ചർമാർ ശബ്ദം ഉണ്ടാക്കി ആനയെ തുരത്തി. മുൻപും ചക്കക്കൊമ്പൻ പ്രദേശത്ത് എത്തി ഭീതി പരത്തിയിട്ടുണ്ട്.