‘ബാലചന്ദ്രകുമാറിനോട് വൈരാഗ്യം ഉണ്ടായാൽ പെണ്ണ് കേസിൽ കുടുക്കി നാറ്റിക്കുകയല്ല വേണ്ടത്’ – രാഹുൽ ഈശ്വർ

കൊച്ചി. ഏതെങ്കിലും വിഷയത്തിൽ ഒരാൾ പരാതി ഉയർത്തിയാൽ അയാൾക്ക് പണികൊടുക്കുകയെന്ന തെറ്റായ നിലപാട് മലയാളികൾക്കിടയിൽ ഉണ്ടെന്നും, അത് ശരിയായ രീതിയല്ലെന്നും ഒരു മലയാളം ചാനൽ ചർച്ചയിൽ രാഹുൽ ഈശ്വർ. വൈരാഗ്യം ഉണ്ടായാൽ പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന പോലീസ് റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണെന്നും ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ: ‘ചാനൽ ചർച്ചകളിൽ ഞാനും ബാലചന്ദ്ര കുമാറും പരസ്പരം പോരടിക്കുന്ന ആളുകളാണ്. എന്നാൽ അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണ്. കാരണം ഒരു പുരുഷനെതിരെയും വ്യാജ പരാതി ഉയരാൻ പാടില്ല. ദിലീപ് ആയാലും വിജയ് ബാബു ആയാലും സിവിക് ചന്ദ്രനെതിരെ ആയാലും എല്ലാ വ്യാജപരാതികളും എതിർക്കപ്പെടുക തന്നെവേണം.’

‘ബാലചന്ദ്രകുമാറിനെതിരെ വ്യാജ പരാതി കൊടുത്തല്ല അദ്ദേഹത്തെ കുടുക്കേണ്ടത്. ബാലചന്ദ്രകുമാറിന്റെ വാദത്തെയാണ് എതിർക്കേണ്ടത്. അല്ലാതെ റേപ്പിസ്റ്റ് എന്ന് വിളിച്ച് അയാളുടെ വിശ്വാസ്യത തകർക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിനോട് തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. അദ്ദേഹത്തിന്റെ വാദങ്ങളെ മാത്രമാണ് താൻ എതിർക്കുന്നത്’, രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം പരാതിക്ക് പിന്നിൽ ദിലീപിന് യാതൊരു പങ്കും ഇല്ലെന്ന വാദവും രാഹുൽ ഉന്നയിച്ചു.’ദിലീപിന് പണിക്കൊടുക്കാൻ ശ്രമിച്ചു എന്ന് തോന്നിയപ്പോൾ ആരെങ്കിലും ബാലചന്ദ്രകുമാറിന് തിരിച്ച് പണി കൊടുക്കാൻ തീരുമാനിച്ചതാ യിരിക്കും. ദിലീപിന്റെ സുഹൃത്തുക്കൾക്കോ അദ്ദേഹത്തെ സ്നേഹിക്കുന്ന ആളുകൾക്കോ അങ്ങനെ തോന്നിയാൽ ദിലീപിന് എന്ത് ചെയ്യാൻ പറ്റും?’ എന്നാണ്‌ രാഹുൽ ചെടിച്ചത്.