ബംഗാളില്‍ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കും, 42 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഇന്‍ഡി മുന്നണിയുമായി സഹകരിക്കാതെ തനിച്ച് മത്സരിക്കുവനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ലോകസഭാ തിരഞ്ഞെടുപ്പിനായി 42 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ യൂസഫ് പഠാന്‍ ബെര്‍ഹാംപോറില്‍ നിന്നും മഹുവ മൊയ്ത്ര കൃഷ്ണനഗറില്‍ നിന്നും മത്സരിക്കും.

മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. സിറ്റിങ് എംപിമാരില്‍ ചിലരെ ഒഴുവാക്കിയ ശേഷമാണ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത്. 12 സ്ഥാനാര്‍ഥികള്‍ വനിതകളാണ്.

സന്ദേശ്ഖലി ഉള്‍പ്പെടുന്ന ബസിര്‍ഹത് ലോക്‌സഭാ സീറ്റില്‍ സിറ്റിങ് എംപിയായ നുസ്രത് ജഹാനെ തഴഞ്ഞ് മുന്‍ എംപി ഹാജി നൂറുള്‍ ഇസ്ലാമിനെയാണ് ടിഎംസി മത്സരിപ്പിക്കുന്നത്. തുടര്‍ന്നയായ രണ്ടാം തവണയാണ് മഹുവ മൊയ്ത്ര കൃഷ്ണനഗറില്‍ നിന്നും മത്സരിക്കുന്നത്.