അട്ടപ്പാടി മധു വധക്കേസിൽ വിചാരണ കോടതി ജഡ്ജിയെ ഭീക്ഷണിപ്പെടുത്തി.

അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് എസ്‍സി – എസ്‍ടി കോടതി ജഡ്ജിയെ പ്രതിഭാഗം അഭിഭാഷകൻ ഭീക്ഷണിപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്. അട്ടപ്പാടി മധു കൊലക്കേസിൽ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്.

ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി ഉണ്ടാവുന്നത്. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടിരുന്നത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അഭിഭാഷകൻ ജഡ്ജിയെ ഭീക്ഷണിപ്പെടുത്തുക യായിരുന്നു. 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയുള്ള വിധിന്യായത്തിലെ 18, 19 പേജുകളിലാണ് ജഡ്ജി തനിക്കെതിരെ ഉണ്ടായ ഭീക്ഷണിയെ പറ്റി പരാമർശിച്ചിരി ക്കുന്നത്.

‘ഹൈക്കോടതിയിൽ വിചാരണാ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടമടക്കം വെച്ച് മോശം വാർത്തകൾ വരുമെന്നും ഭീഷണി ലഭിച്ചു. 3,6, 8,10, 12 പ്രതികളുടെ അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയത്’ വിധിന്യായത്തിൽ ജഡ്ജി പറഞ്ഞിരിക്കുന്നു. മധുവിൻ്റെ കൊലപാതകക്കേസിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടിരുന്നത്.

പ്രതികള്‍ക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. പ്രതികളായ മര്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇതുവരെ വിസ്തരിക്കാത്ത സാക്ഷികളെവരെ സ്വാധീനിക്കപ്പെട്ടെന്നും പ്രോസിക്യൂഷന്‍ കോടതിൽ പറഞ്ഞിരുന്നു. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.