ഉത്തരപ്രദേശില്‍ ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു

ഗാസിപുര്‍. യുപിയിലെ ഗാസിപുരില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ബസിന് തീ പിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസില്‍ 30 ഓളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം അപകടത്തില്‍ പെട്ട് ബസ് കത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വളരെ ഏറെ ഉയരത്തില്‍ കട്ടിപ്പുകയും തീയും ആകാശത്തേക്ക് ഉയരുന്നത് കാണാന്‍ സാധിക്കും. നിരവധി യാത്രക്കാര്‍ അപകടത്തില്‍ മരിച്ചതായിട്ടാണ് വിവരം.