മോദിക്ക് സൗഹൃദം രാജ്യത്തിനും ഭരണഘടനയ്ക്കും താഴെ മാത്രം, നികുതി വെട്ടിപ്പ് ഇവിടെ പറ്റൂല്ലാ

നികുതി വാങ്ങുന്ന കാര്യത്തിലും നികുതി വെട്ടിപ്പുകാരേ പിടികൂടുന്നതിലും ഏത് കൊലകൊമ്പനായാലും നരേന്ദ്ര മോദിക്ക് നയം ഒന്നേ ഉള്ളു എന്ന് വ്യക്തമാക്കുന്ന അതി സുപ്രധാനമായ റെയ്ഡായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ അടക്കം ഓഫീസിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡ്. മലയാള സിനിമാ നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ കൊച്ചിയിലെ ഓഫീസുകളിലാണ് തെരച്ചിൽ. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് തെരച്ചിൽ നടത്തിയത്. ദി കമ്പ്ളീറ്റ് ആക്റ്റർ മോഹൻ ലാൽ നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്‌. ദില്ലിയിൽ ചെന്നാൽ നരേന്ദ്ര മോദിയെ കണാൻ സമയം കണ്ടെത്തുന്ന ആൾ. മാത്രമല്ല നരേന്ദ്ര മോദി തന്നെ മോഹൻലാലിന്റെ ചിത്രം താരാരാധനയോടെ തന്നെ പ്രധാനമന്ത്രിയുടെ പേജിൽ വരെ പോസ്റ്റ് ചെയ്യാറുണ്ട്

ആശിർവാദ് സിനിമാ കമ്പിനി ആരുടേതാണ്‌ എന്നും എല്ലാവർക്കും അറിയാം. മോഹൻലാലിന്റെ ഡ്രൈവറായി ജോലി തുടങ്ങിയ ആന്റണി പെരുമ്പാവൂർ പിന്നീട് മോഹൻലാലിനെ നയിക്കുന്ന ശരിക്കുള്ള ഡ്രൈവറായി മാറി. അല്ലെങ്കിൽ ആന്റണിയേ പോലെ വിശ്വസ്ഥനായ ഒരാളേ മുന്നിൽ നിർത്തി തന്റെ ബിസിനസും, പദ്ധതികളും നടപ്പാക്കാനും ലക്ഷ്യത്തിലെത്തിക്കാനും മോഹൻ ലാൽ ആഗ്രഹിച്ചു. മോഹൻ ലാലിന്റെ മാസ്റ്റർ പീസ് സിനിമകൾ ആന്റണി പെരുമ്പാവൂരിലൂടെ നിർമ്മിക്കപെടുകയായിരുന്നു.

മോഹൻലാലിന്റെ എല്ലാം എല്ലാം ആയ സിനിമാ നിർമ്മാണ കമ്പിനിയിൽ റെയ്ഡ് നടന്നത് ആർക്കും വിശ്വസിക്കാൻ ആകുന്നില്ല. അതായത് എത്ര വലിയ ആളാണേലും നികുതി വെട്ടിപ്പ് തടയാൻ നരേന്ദ്ര മോദിക്ക് ഒരു മുഖവും നയവുമേ ഉള്ളു. രാജ്യവും, ഭരണഘടനയും കഴിഞ്ഞേ നരേന്ദ്ര മോദിക്ക് സ്വന്തം എന്ന് പറയാൻ ബാക്കി ഒക്കെ ഉള്ളു. എല്ലാ ബന്ധങ്ങളും ഭരണഘടന കഴിഞ്ഞ ശേഷം എന്ന് ഭരണഘടനയിൽ തൊട്ട് പാർലിമെന്റിന്റെ പടി കയറിയ പ്രധാനമന്റ്രിയുടെ നയം വീണ്ടും പുറത്ത് വരുമ്പോൾ ആശ്വസിച്ചിരിക്കുന്ന അനേകം മറ്റ് സുഹൃത്തുകളും ഞടുങ്ങുന്നുണ്ട്. മോദിയുടെ അടുത്ത നീക്കം അർക്കും പ്രവചിക്കാൻ ആവില്ല.

ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ കൊച്ചിയിലെ ഓഫീസുകളിലാണ് തെരച്ചിൽ നടത്തിയത് കള്ള പണം ഉണ്ടോ എന്നറിയാൻ തന്നെയാണ്‌. ഒടിടി പ്ലാറ്റ്‌ഫോം വഴിയുള്ള സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് നൂറു കണക്കിനു കോടി രൂപയാണ്‌ വന്നിരിക്കുന്നത്. എല്ലാം രേഖയിൽ ഉള്ള പണം. അതിനാൽ തന്നെ കൃത്യമായ നികുതി അടച്ചിരിക്കണം. അല്ലെങ്കിൽ പണിയാകും. പണി പാളുകയും ചെയ്യും.

കോവിഡിനെ തുടർന്ന് മൂവരുടേയും നിർമാണ കമ്പനികൾ ഒടിടി പ്ലാറ്റ് ഫോം വഴിയാണ് സിനിമാ റിലീസ് ചെയ്തിരുന്നത്. ഓടിടി കമ്പനികളുമായുള്ള ഇവരുടെ സാമ്പത്തിക ഇടപാടുകൾ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. മൂന്ന് നിർമാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ട്. കോവിഡ് മൂലം സിനിമകൾ ഒടിടി, സാറ്റലൈറ്റ് റൈറ്റ്, മ്യൂസിക് റൈറ്റ് എന്നിവയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇങ്ങനെ പല രീതിയിൽ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നൽകുന്നുണ്ട്.  മൂന്ന് നിർമാണ കമ്പനികൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചു വരികയാണ്. സിനിമകൾ ഒടടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതിന് കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

നമ്മൾ പലപ്പോഴും കാണാറുണ്ട്. സിനിമ ടികറ്റ് കളക്ഷൻ 50 കോടി കവിഞ്ഞു..100 കോടി ക്ളബിൽ കയറി..പ്രധാന നടനു 50 കോടി രൂപ ഫീസ്..എന്നാൽ ഇതിനൊക്കെ നികുതി എത്ര അടക്കുന്നു എന്ന് കൂടി ഇങ്ങിനെ ഒക്കെ വല്ലപ്പോഴും ഒന്ന് ചെക്ക് ചെയ്ത് നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ്‌. നികുതി നല്കാൻ മടിച്ച് നില്ക്കുന്നവർക്ക് ഇതൊക്കെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയും ആയിരിക്കും