കാനഡയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ, അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് നിർദേശം

ന്യൂഡല്‍ഹി. ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയ പശ്ചാത്തലത്തില്‍ കാനഡ പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡയുടെ പ്രതിനിധിയെ ഇന്ത്യ പുറത്താക്കി. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിദേശകാര്യമന്ത്രാലയം കാനഡ ഹൈക്കമ്മീഷണറെ അറിയിച്ചു.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയത്. പുറത്താക്കിയ നയതന്ത്രജ്ഞന്‍ അഞ്ച് ദിവസത്തിനുള്ളല്‍ രാജ്യം വിടണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളിയിരുന്നു. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർഗീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. ജസ്റ്റിൻ ട്രൂഡോയും കാനഡ വിദേശകാര്യമന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും അത് പൂർണമായും തള്ളിക്കളയുകയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്ക് മുന്നിലും ഉന്നയിച്ചിരുന്നു അതെല്ലാം അപ്പോൾതന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യമന്ത്രാലയം അറിച്ചു. കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.