
ന്യൂഡല്‍ഹി. പുതിയ മന്ദിരം ഇനി ഇന്ത്യന്‍ പാര്‍ലമെന്റ് എന്ന് അറിയപ്പെടുമെന്ന് ഔദ്യോ വിജ്ഞാപനം പുറത്തിറങ്ങി. രാവിലെ ഇരുസഭകളിലെയും അംഗങ്ങള്‍ പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന് മുന്‍പിലെ അങ്കണത്തില്‍ ഒത്തു ചേര്‍ന്ന് ഫോട്ടോ എടുത്തു. ഫോട്ടോ എടുക്കുന്നതിനിടെ ബിജെപി എംപി കുഴഞ്ഞുവീണു. രാജ്യസഭ എംപിയായ നിര്‍ഹരി അമിന്‍ ആണ് കുഴഞ്ഞ് വീണത്. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്.
സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന അവസാനത്തെ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് പുതിയ മന്ദിരത്തില്‍ സമ്മേളനം ആരംഭിക്കും. എല്ലാ എംപിമാര്‍ക്കും ഭരണഘടനയുടെ പകര്‍പ്പ്, ,സ്റ്റാംപുകള്‍, മന്ദിരത്തിന്റെ സ്മരണികയായി നാണയം പുതിയ മന്ദിരത്തിന്റെ വിവരം അടങ്ങിയ ലഘുലേഖ എന്നിവ നല്‍കും.
ഭരണഘടനയുടെ പകര്‍പ്പുമായി പഴയ മന്ദിരത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ മന്ദിരത്തിലേക്ക് നടക്കും. അദ്ദേഹത്തെ കേന്ദ്രമന്ത്രിമാരും എംപിമാരും അനുഗമിക്കും. തുടര്‍ന്ന് 1.15ന് ലോക്‌സഭയും 2.15ന് രാജ്യസഭയും ചേരും.