കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക മേഖല അതിവേഗം മെച്ചപ്പെടുന്നു; സമ്പദ് വ്യവസ്ഥ ഒരു സമയത്തും തകർന്നിട്ടില്ല; പീയൂഷ് ഗോയൽ

കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക മേഖല അതിവേഗം മെച്ചപ്പെടുന്നു എന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ആഗോളതലത്തിലെ സാമ്പത്തിക മുന്നേറ്റത്തിലെ വേഗത കുറഞ്ഞതിന്റെ മാന്ദ്യം മാത്രമാണ് ഇന്ത്യയിലും ദൃശ്യമായതെന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഒരു സമയത്തും തകർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ സാമ്പത്തിക-വാണിജ്യ രംഗത്തെ നിലവിലെ അവസ്ഥ വിലയിരുത്തുന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇന്ത്യയുടെ സാമ്പത്തിക രംഗം ശരിയായ മുന്നേറ്റ പാതയിലാണ്. വിദേശസ്ഥിര നിക്ഷേപം കൊറോണ കാലത്തെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച നിലയിലാണ്. 81.72 കോടി ഡോളറിനകത്ത് നിക്ഷേപം വന്നുവെന്നും അത് മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണെന്നും സാമ്പത്തിക വകുപ്പ് പറയുന്നു. രാജ്യത്തെ സുപ്രധാന വ്യവസായികളുടെ സംഘടനകളും യോഗത്തിൽ പങ്കെടുത്തു.