ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക്, ഭാരമല്ല അത് ഭാഗ്യമെന്ന് ആർ.എസ്.എസ്

ലോകം മുഴുവൻ ജനസംഖ്യ ഒരു ഭാരമായി കാണുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ രാജ്യത്തിനു ഭാരമല്ല നേട്ടം എന്ന് ആർ എസ് എസ്. ജനസംഖ്യാവർധനയെ ഇന്ത്യ ഭയക്കുന്നില്ലെന്നും സന്തുലിതമാണെങ്കിൽ അത് രാജ്യത്തിന് ആസ്തിയും ശക്തിയുമാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രസ്ഥാവിച്ചു.

ഒരു കാലത്ത് ജന സംഖ്യ കുറയ്ക്കാൻ ആയിരുന്നു ഇന്ത്യയുടെ ഓട്ടം എങ്കിൽ ഇപ്പോൾ പുതിയ ഇന്ത്യ ജനസംഖ്യയേ കണ്ട് ഭയക്കുന്നില്ല. കാരണം ഈ ജന സഖ്യ രാജ്യത്തിന്റെ വളർച്ചയുടെ കരുത്തും നട്ടെല്ലും എന്ന് പുതിയ ഇന്ത്യ തെളിയിച്ചു. ലോകമാകെ ഇന്ത്യക്കാരുടെ കൈകളിലാകാനും എല്ലാ രാജ്യത്തും ഇന്ത്യക്കാർ കടന്നു ചെല്ലാനും കാരണമായി. ഇപ്പോൾ ഇതാ ലോകത്തേ ഏറ്റവും വലിയ ജനസഖ്യ ഉള്ള ഇന്ത്യയും ചൈനയും ലോകത്തിന്റെ മുൻ നിരയിലേക്ക് വരുന്നു. അതിനാൽ ആർ എസ് എസിന്റെ നിലപാടിനു ഏറെ പ്രസക്തി ഉണ്ട്. ജന സഖ്യയും മഹാജനകൂട്ടവും ഭാരമല്ല എന്നും ഭാഗ്യമാണ്‌ എന്നും ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറയുന്നു.

അജ്മേർ ജവഹർ തീയറ്ററിൽ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന പേരിൽ നടന്ന പ്രമുഖ വ്യക്തികളെ പ്രത്യേകം ക്ഷണിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സർകാര്യവാഹ്. പല രാജ്യങ്ങളും ജനസംഖ്യ വർധിക്കുന്നത് ഭാരമായാണ് കണക്കാക്കുന്നത്. എന്നാൽ അത് സന്തുലിതമാണെങ്കിൽ ആ രാജ്യത്തിന്റെ കരുത്തായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പല രാജ്യങ്ങളെയും ഇല്ലാതാക്കി. ചൈന അതിന്റെ ജനസംഖ്യാ നയം മാറ്റി, കാരണം രാജ്യത്തിന് യുവശക്തി ആവശ്യമാണ്. അതുവഴി സംരംഭകരായി തൊഴിൽ ശക്തിയായി യുവജനത മാറും. അത് രാജ്യത്തിന് പുരോഗതിയുടെ പാതയിൽ സഞ്ചരിക്കുന്നതിന് വലിയ നേട്ടമായി മാറുമെന്നും ഹൊസബാളെ ചൂണ്ടിക്കാട്ടി.

ആദർശത്തിലും ആശയത്തിലും ഭാരതം സമഗ്രമായ സ്വാതന്ത്ര്യം നേടണം. രാഷ്‌ട്രീയ സ്വാതന്ത്ര്യമെന്നതിനപ്പുറത്ത് കൊളോണിയൽ ചിന്താഗതികളിൽ നിന്നെല്ലാം മുക്തമായ, സ്വാഭിമാനികളായ ഭാരതീയ ജനസമൂഹം ഉയർന്നുവരേണ്ടതുണ്ട്. ഭരണസംവിധാനം, നീതിന്യായം , വിദ്യാഭ്യാസം , സാമ്പത്തികം തുടങ്ങി സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലയിലും സ്വദേശീയമായ ഭാവം ഉരുത്തിരിയണം. അതിന് ദേശഭക്തിയും ആത്മാഭിമാനവും സ്വയംപര്യാപ്തരുമായ ജനതയാണ് ആവശ്യം.

രാജ്യത്തെ ശരിയായ പാതയിലേക്ക് നയിക്കേണ്ടത് ഉന്നതരായ വ്യക്തികളുടേയും സാംസ്‌കാരിക പ്രബുദ്ധത നേടിയ ജനങ്ങളുടേയും കടമയാണ്. ആയിരം വർഷത്തെ അടിമത്തത്തിൽ നിന്ന് ഈ നാടിനെ മോചിപ്പിച്ചത് എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളുടെ ഒരുമിച്ചുള്ള പരിശ്രമമാണെന്നും ഹൊസബാളെ ഓർമ്മിപ്പിച്ചു. 75 വർഷത്തിനിടയിൽ, സ്വതന്ത്ര ഇന്ത്യ ലോകത്ത് അഭിമാനകരമായ മുന്നേറ്റം സൃഷ്ടിച്ചു. ഇന്ന് ലോകം ഇന്ത്യയിലേക്ക് പ്രതീക്ഷയോടെ നോക്കുന്നു. ഇപ്പോൾ അമൃതോത്സവകാലമാണ്. ഇനിയുള്ള 25 വർഷം അമൃതകാലത്തിലേക്കുള്ള പ്രയാണമാണ്. ഇന്ത്യയെ മികച്ചതാക്കുക എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, അതിൽ ഓരോ പൗരനും നിർവഹിക്കാനേറെയുണ്ടെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയേ മറികടന്നു ഇന്ത്യ ലോകത്ത് ഏറ്റവും അധികം ജനങ്ങൾ ഉള്ള രാജ്യമാകും. റിപ്പോർട്ട് അനുസരിച്ച് 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ എട്ട് ബില്യൺ ആകും. അതേസമയം, ഇന്ത്യയിലെ ജനസംഖ്യ ഉയരുമ്പോൾ തന്നെ 2019-50 കാലയളവിൽ ചൈനയുടെ ജനസംഖ്യ 2.2 ശതമാനം കുറയുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യയുടേയും ചൈനയുടേയും ജനസംഖ്യ 144 കോടി 139 കോടി എന്നീ നിലയിലായിരുന്നു. കൊവിഡിനെ തുടർന്ന് 2021ൽ പ്രസിദ്ധീകരിക്കേണ്ട സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നില്ല. നിലവിൽ ലോക ജനസംഖ്യയുടെ പകുതിയിൽ അധികം വളർച്ചയും എട്ട് രാജ്യങ്ങളെ ആശ്രയിച്ചാണെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ 61 ശതമാനം ജനങ്ങളും ഏഷ്യൻ ഭൂഖണ്ഡത്തിലാണുള്ളത്. 4.7 ബില്യൺ ആണ് ഏഷ്യയിലെ ജനസംഖ്യ.