പുതിയ വകഭേദം എക്സ് ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു

മുംബൈ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്സ് ഇ ഇന്ത്യയിലും റിപ്പോര്‍ട്ടു ചെയ്തു.

മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. 376 സാംപിളുകൾ പരിശോധിച്ചപ്പോള്‍ ഒരാളിലാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്.

യുകെയിലാണ് എക്സ്ഇ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്.

ബിഎ 2 വകഭേദത്തേക്കാൾ പത്ത് ശതമാനം വ്യാപന ശേഷിയുള്ളതാണ് എക്സ് ഇ.