ബ്രഹ്മോസ് മിസൈൽ സുഖോയ് യുദ്ധവിമാനത്തിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സുഖോയ് വിമാനത്തിൽ നിന്നും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 450 കിലോമീറ്റർ ദൂരത്തിൽ നാശം വിതയ്ക്കുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലീകൃത റേഞ്ച് പതിപ്പാണ്‌ പരീക്ഷണത്തിലൂടെ രാജ്യം വിജയം കണ്ടത്. 2 ശത്രു താവളങ്ങളെയാണ് ഡ്രിൽ പരീക്ഷണത്തിനു തിരഞ്ഞെടുത്തിരുന്നത്. 2 ലക്ഷ്യങ്ങളും ബ്രഹ്മോസ് തകർത്ത് തരിപ്പണമാക്കുകയായിരുന്നു.

സുഖോയ് വിമാനത്തിൽ നിന്നും ഇടിമിന്നലായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് ശത്രു സംഹാരം നടത്തിയപ്പോൾ ആഗോള സൈനീക ശക്തിയായ ഇന്ത്യക്ക് മറ്റൊരു നാഴിക കല്ലും തിളക്കവുമായി അത് മാറി. ഇന്ത്യൻ വ്യോമസേനയാണ്‌ പരീക്ഷണം നടത്തിയത്.

നേരത്തെ ഇന്ത്യൻ നേവിയും ബ്രഹ്മോസ് പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. കപ്പലിൽ നിന്നും ബ്രമോസ് മിസൈലുകൾ തൊടുത്ത് വിട്ട് വിജയകരമായ പരീക്ഷണം നടത്തുകയായിരുന്നു അന്ന്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഈ പരീക്ഷണം. അന്ന് ഇന്ത്യൻ നേവി കടലിൽ 2 ലക്ഷ്യങ്ങൾ ആണ്‌ തകർത്തത്. ഒന്ന് ഉപേക്ഷിക്കപ്പെട്ട ഒരു കപ്പലിലേക്ക് ബ്രമോസ് മിസൈലുകൾ കപ്പലിൽ നിന്നും പായിച്ച് കപ്പലിനെ മുക്കുകയായിരുന്നു.

അന്ന് ഇന്ത്യയുടെ കിഴക്കൻ കടൽത്തീരത്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ഡൽഹിയാണ് ആദ്യ പരീക്ഷണ വെടിവയ്പ്പ് നടത്തിയത്. ബ്രമോസ് മിസൈൽ മണിക്കൂറിൽ 3000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. ഇത്രയും വേഗത ഉള്ളതിനാൽ മറ്റ് മിസൈലുകൾക്ക് ബ്രമോസിനെ തകർക്കാനാവില്ല. വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും ബ്രമോസിനെ തടസ്സപ്പെടുത്താൻ പ്രയാസമാണ്.