2047-ഓടെ ഭാരതം വികസിത രാജ്യമാകും, ശ്രേഷ്ഠ ഭാരതം സ്വപ്‌നം കാണാൻ പൗരന്മാർക്ക് ധൈര്യം നൽകി മോദി, അമിത് ഷാ

ന്യൂഡൽഹി : ശ്രേഷ്ഠ ഭാരതത്തെ കുറിച്ച് സ്വപ്‌നം കാണാൻ പൗരന്മാർക്ക് ധൈര്യം നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ചുവടു വയ്പ്പുകൾ ഈ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ളതിലേക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആസ്ഥാനത്ത് നടന്ന കൺവെൻഷൻ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ നാൾ മുതൽ രാജ്യത്തിന്റെ വികസനത്തിനായാണ് പ്രവർത്തിച്ചത്. ഇന്ത്യയിലെ ഓരോ പൗരന്മാർക്കും ശ്രേഷ്ഠ ഭാരതം എന്ന സ്വപ്‌നം കാണാനുള്ള ധൈര്യം അദ്ദേഹം പകർന്നു നൽകി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തും. 2047-ഓടെ വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്കരിക്കും.”- അമിത് ഷാ അറിയിച്ചു.

കോടിക്കണക്കിന് ജനങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് അർഹരാകുന്നത്. ഓരോ ഗുണഭോക്താവിലേക്കും ആനുകൂല്യങ്ങൾ എത്തിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. ജനങ്ങളുടെ ക്ഷേമമാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.