യുഎഇയ്ക്ക് മിസൈലുകളും യുദ്ധ ഉപകരണങ്ങളും നൽകാൻ ഇന്ത്യ, പുതുതലമുറ ആയുധങ്ങൾ വില കുറച്ചും ഇന്ത്യ നൽകും

യു എ ഇയ്ക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യ ആയുധങ്ങൾ നല്കുമെന്ന് സൂചന. തോക്കുകൾ ഉൾപ്പെടെ അത്യാധുനിക മിസൈൽ, യുദ്ധ ഉപകരണങ്ങൾ എല്ലാം യു ഇ എക്ക് നൽകുന്ന പ്രതിരോധ കരാറുകളിൽ ഇന്ത്യ ഒപ്പ് വയ്ക്കും എന്നാണ് സൂചന. അറബ് രാജ്യങ്ങളുടെ കേന്ദ്ര ബിന്ദുവായ യു എ ഇയിൽ ഇന്ത്യയുടെ സ്വാധീനം കൂടുകയാണ്‌. അറബ് രാജ്യങ്ങളുടെ മാറ്റി നിർത്താൻ ആകാത്ത സുഹൃത്തും ആയുധ പങ്കാളിയുമായി ഭാരതം മാറുകയാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യ ഇതുവരെ കാണാത്ത നയതന്ത്ര വിജയം ആണ്‌ ഇത്.

യു ഇ ഇയുടെ പ്രധാന ആയുധ പങ്കാളി ഇതുവരെ അമേരിക്ക ആയിരുന്നു. എന്നാൽ അമേരിക്ക നൽകുന്നതിനേക്കാൾ പുതു തലമുറ ആയുധങ്ങൾ വില കുറച്ചും ഇന്ത്യ നൽകും. അറബ് രാജ്യങ്ങൾക്ക് വേണ്ടി ആയുധങ്ങളുടെ വൻ ഉല്പാദനം തന്നെ നടത്താൻ മേയ്ക്ക് ഇൻ ഇന്ത്യാ നയങ്ങൾ തയ്യാറാകും. യുഎഇയിൽ ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രധാനമായും പ്രതിരോധ കരാറുകളിൽ ഒപ്പ് വയ്ക്കും. ഇതുവരെ ഉള്ള ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് ഒന്നും യു എ ഇക്ക് ആയുധങ്ങൾ നല്കാൻ ആയിട്ടില്ല.

എന്നാൽ പുതിയ ഭാരതം ഇനി യു എ ഇക്ക് ആയുധങ്ങളും യുദ്ധ ഉപകരണങ്ങളും ആഭ്യന്തിര സുരക്ഷക്ക് ആവശ്യമായ തോക്കുകളും നൽകുമ്പോൾ ഒരു കാര്യം ഉറപ്പ്. യു എ ഇ ഇന്ത്യ നൽകുന്ന സുരക്ഷിതത്വത്തിൽ ഇനി കഴിയും. ഇന്ത്യയുടെ നല്ല പങ്കാളിയും സുഹൃത്തുമായും യു എ ഇ മാറും.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുകയും രണ്ട് തന്ത്രപ്രധാന പങ്കാളികൾ തമ്മിലുള്ള വളർന്നുവരുന്ന ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും ചെയ്യും. രണ്ട് ദിവസത്തെ പാരീസ് സന്ദർശനത്തിന് ശേഷം ആണ്‌ മോദി ബുദാബിയിലെത്തിയയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ബാസ്റ്റിൽ ഡേ പരേഡിൽ അതിഥിയായി പങ്കെടുക്കുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. യു എ ഇയുമായി വൻ കരാറുകളിൽ ഇന്ത്യ ഒപ്പ് വയ്ക്കുമ്പോൾ എല്ലാ പദ്ധതികളുടേയും പണം ഇന്ത്യൻ രൂപയിൽ ആയിരിക്കും. അതായത് വാണിജ്യ ഇടപാടുകളിലെ കൊടുക്കലും വാങ്ങലും ഇന്ത്യൻ കറൻസിയിൽ ആയിരിക്കും എന്ന കരാറും മോദി ഒപ്പു വയ്ക്കും. ഇന്ത്യൻ ത്രിവർണ്ണ പതാകയണിഞ്ഞ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ അദ്ദേഹത്തെ വരവേറ്റു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ബുർജ് ഖലീഫ പ്രദർശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് ഔദ്യോഗിക സന്ദർശനത്തിനായി ഗൾഫ് രാഷ്‌ട്രത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ വരവിന് വേദിയൊരുക്കി കൊണ്ട് ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളാൽ പ്രകാശിതമായത്. തുടർന്ന് ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്നു’ എന്ന എന്ന സന്ദേശവും ബുർജ് ഖലീഫയിൽ പങ്കുവെച്ചു. യുഎഇ ദ്വിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയ്‌ക്ക് രാജകീയ സ്വീകരണമാണ് ഒരുക്കിയത്. ശേഷം കിരീടാവകാശിയ്‌ക്ക് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്റ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരു രാഷ്ട്രത്തലവന്മാരും വിലയിരുത്തും. ദൽഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയിൽ തുടങ്ങുന്നതാണ് രൂപ വിനിമയത്തിന് പുറമെ മറ്റൊരു പ്രധാന വിഷയം. ഇന്ത്യയിൽ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിക്കും. വൈകിട്ടോടെ മോദി ഇന്ത്യയിലേക്ക് തിരിക്കും.