ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിപ്പോയിൽ സ്ഫോടനം, ഒരാൾ മരിച്ചു

ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിപ്പോയിൽ എഥനോൾ ടാങ്കുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. വെൽഡിങ് തൊഴിലാളിയായ പെരുമാൾ ആണ് മരിച്ചത്.

ചെന്നൈ തൊണ്ടിയാർപേട്ട് ഡിപ്പോയിലായിരുന്നു സംഭവം. അറ്റകുറ്റപ്പണികൾക്കിടെ രണ്ട് എഥനോൾ ടാങ്കുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഡിപ്പോയിൽ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. ഗുരുതരമായി പരിക്കേറ്റ പെരുമാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിലാണ്.

സ്ഫോടനത്തിന് പിന്നാലെ അ​ഗ്നിസുരക്ഷ സേന തീയണക്കാനുള്ള നടപടികൾ ആരംഭിച്ചത് വലിയ അപകടം ഒഴിവാക്കി. സ്‌ഫോടനത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചെന്നൈ കോർപ്പറേഷൻ അധികൃതരും ഡിപ്പോയിൽ സന്ദർശനം നടത്തിയിരുന്നു.