ഇന്തോനേഷ്യക്കും വേണം ഇന്ത്യയുടെ ബ്രഹ്മോസ്, മിസൈൽ ഇടപാടിൽ കരാർ ഉടൻ.

 

ഫിലിപ്പീൻസിന് ശേഷം ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്ന രണ്ടാമത്തെ ആസിയാൻ അംഗരാജ്യമായി ഇന്തോനേഷ്യ മാറും. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ കരാറിൽ ബ്രഹ്മോസ് മിസൈൽ ഇടപാടിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ കരാർ ഒപ്പുവക്കും.

കിഴക്കനേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുവാൻ ഇന്ത്യ – ഇൻന്തോനേഷ്യ ആയുധ ഇടപാടിലൂടെ കഴിയും. ബ്രഹ്മോസ് മിസൈലിൽ ഇന്ത്യോനേഷ്യ താത്പര്യം പ്രകടിപ്പിക്കുന്നതായി വർഷങ്ങൾക്ക് മുൻപേ വാർത്തകൾ ഉണ്ടായിരുന്നു. 2018 ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ആസിയാൻ – ഇന്ത്യ ഉച്ചകോടിക്ക്ഇ ശേഷമായിരുന്നു ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

എന്നാൽ തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഫിലിപ്പീൻസാണ് ഇന്ത്യയുടെ കരുത്തനെ ആദ്യം സ്വന്തമാക്കിയത്. 374.96 ദശലക്ഷം യുഎസ് ഡോളറിന്റെ കരാറാണ് ആയുധ കൈമാറ്റത്തിനായി ഫിലിപ്പീൻസ് ഇന്ത്യയുമായി ഒപ്പുവെക്കുന്നത്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ഞങ്ങള്‍ക്ക് വേണമെന്നാണ് ഇന്തോനേഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ കരുത്തില്‍ ശത്രുക്കളെ വിറപ്പിക്കാന്‍ ഇന്തോനേഷ്യ കരുത്താർജിക്കാൻ പോകുന്നെന്നാണ് റിപ്പോർട്ടുകൾ. യുദ്ധക്കപ്പലുകളില്‍ നിന്നും വിക്ഷേപിക്കുന്ന ബ്രഹ്മോസ് മിസൈലുകളാണ് ഇന്തോനേഷ്യ ഇന്ത്യയിൽ നിന്ന് വാങ്ങാനൊരുങ്ങുന്നത്.

ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ കരാറില്‍ ഇന്ത്യയും ഇന്തോനേഷ്യയും ഒപ്പുവച്ചേക്കും. കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുവാന്‍ ആയുധ ഇടപാടിലൂടെ കഴിയും. ബ്രഹ്മോസ് മിസൈലില്‍ ഇന്ത്യോനേഷ്യ താത്പര്യം പ്രകടിപ്പിക്കുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ പറക്കാൻ സാധിക്കുന്ന ഹ്രസ്വ ദൂര റാംജെറ്റ് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. വിമാനം, കപ്പലുകൾ, ലാൻഡ് പ്ലാറ്റ്‌ഫോമുകൾ, അന്തർവാഹിനികൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയും. യുദ്ധക്കപ്പലുകളിൽ നിന്നും വിക്ഷേപിക്കുന്ന ബ്രഹ്മോസ് മിസൈലുകളാണ് ഇന്തോനേഷ്യ വാങ്ങാൻ തയ്യാറെടുക്കുന്നത്. ബ്രഹ്മോസ് എയ്‌റോസ്‌പേസിൽ നിന്നുള്ള സംഘം ഇതിനകം ഇന്തോനേഷ്യൻ കപ്പൽശാല സന്ദർശിച്ചു വിലയിരുത്തലുകൾ നടത്തിക്കഴിഞ്ഞു.

ആസിയാൻ രാജ്യങ്ങളിലെ മറ്റ് അംഗങ്ങളും ഇന്ത്യൻ കരുത്തനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിനായി കരുക്കൾ നീക്കി വരുന്നു. ഈ മേഖലയിലെ മിക്ക രാഷ്ട്രങ്ങളും തങ്ങളുടെ മേഖലയിലെ ചൈനീസ് ഇടപെടലിൽ അസ്വസ്ഥരാണെന്നതാണ് യാഥാർഥ്യം.. അതിനാൽ ഈ രാജ്യങ്ങൾ ബ്രഹ്മോസ് കരുത്ത് നേടിയാൽ അത് ചൈനയ്ക്കാവും ഏറെ ഭീഷണിയാവുക. ബ്രഹ്മോസിന് പുറമേ ഇന്ത്യയുടെ ആകാശ് മിസൈലും സ്വന്തമാക്കാൻ വിയറ്റ്നാം ഏറെ ആഗ്രഹിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈലിനായി മലേഷ്യയുമായി ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്.