നീയായിരിക്കുന്നതിന് നന്ദി; പൂര്‍ണിമയ്ക്ക് ആശംസകളുമായി ഇന്ദ്രജിത്

മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇന്ന് ഇരുവരുടേയും 19-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഒപ്പം പൂര്‍ണിമയുടെ നാല്‍പ്പത്തി മൂന്നാം ജന്മദിനവും. ഈ വിശേഷദിവസത്തില്‍ പരസ്പരം ആശംസകള്‍ നേരുകയാണ് ഇരുവരും.

ഒന്നിച്ചുള്ള 19 വര്‍ഷങ്ങളുടെ ഓര്‍മ പുതുക്കുന്ന ഒരു വീഡിയോ ആണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. 2002 ഡിസംബര്‍ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണ്. പ്രാര്‍ഥനയും നക്ഷത്രയും. പ്രാര്‍ഥന ഒരു പിന്നണി ഗായിക കൂടിയാണ്.

ജന്മദിനാശംസകള്‍ നിനക്ക്, വിവാഹവാര്‍ഷികാശംസകള്‍ നമുക്ക്. നീയെപ്പോഴും സന്തോഷത്തോടെും പുഞ്ചിരിയോടെയും ഇരിക്കട്ടെ. വരും വര്‍ഷം നിന്റെ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാവട്ട. നീയായിരിക്കുന്നതിന് നന്ദി, 19 വര്‍ഷത്തെ റോളര്‍ കോസ്റ്റര്‍ സവാരിയ്ക്ക് നന്ദി. ഈ പ്രത്യേക ദിനത്തില്‍ നിനക്കൊരുപാട് സ്‌നേഹവും ഭാഗ്യവും നേരുന്നു എന്നാണ് ഇന്ദ്രജിത്ത് ആശംസിച്ചത്.