ഉമ്മന്‍ ചാണ്ടിക്കെതിരായ അധിക്ഷേപം, സിനിമാ സംഘടനകള്‍ വിനായകനെതിരെ നടപടി സ്വീകരിച്ചേക്കും

കോട്ടയം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരെ സിനിമാ സംഘടനകള്‍ നടപടിക്ക് ഒരുങ്ങുന്നു. വിഷയത്തില്‍ പോലീസിന്റെ തുടര്‍നടപടികള്‍ നോക്കി തീരുമാനം എടുക്കുവനാണ് സംഘടനകളുടെ താരുമാനം എന്നാണ് വിവരം. വിഷയത്തില്‍ സംയുക്ത തീരുമാനം എടുക്കുവനാണ് സംഘടനകളുടെ തീരുമാനം.

വിഷയത്തില്‍ പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. നടന്‍ വിനായകനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം കേസ് എടുക്കേണ്ടന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ പ്രതികരിച്ചു. തന്റെ പിതാവ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും പ്രതികരിക്കുക ഇങ്ങനെയായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

നടന്‍ വിനായകന്റെ പരാമര്‍ശം ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രക്കിടെയായിരുന്നു. ആരാണ് ഉമ്മന്‍ ചാണ്ടി, എന്തിനാണ് മുന്ന് ദിവസത്തെ അവധി തുടങ്ങിയ പരാമര്‍ശങ്ങളാണ് വിനായകന്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്.