കണ്ണ്‌ തള്ളി പലസ്തീൻ, യുദ്ധ കേസിൽ വിധിയുമായി അന്തരാഷ്ട്ര കോടതി

ഇസ്രായേൽ ഗാസയിൽ നൂറു കണക്കിനു ഹമാസ് ഭീകരരേ വധിച്ചു. ഒരു ഇസ്രായേലി സൈനീകനും കൊല്ലപ്പെട്ടു. ഇസ്രായേലിനെ യുദ്ധ വിചാരണ ചെയ്ത് ശിക്ഷിക്കാൻ അന്തരാഷ്ട്ര കോടതിയിൽ നല്കിയ കേസ് എട്ടുനിലയിൽ പൊട്ടി. വെടി നിർത്താൻ അന്തരാഷ്ട്ര കോടതി ഇസ്രായേലിനോട് നിർദ്ദേശിക്കാതെ കേസ് അവസാനിപ്പിച്ചത് ഇസ്രായേലിന്റെ വൻ വിജയമായി.

​ഗാസയിൽ ഹമാസ് ഭീകരർക്ക് കൂട്ടകുരുതിയാണ് ഈ വെള്ളിയാഴ്ചയും സംഭവിച്ചിരിക്കുന്നത്. വലിയ തോതിൽ ഭീകർ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. അതേസമയം അന്തരാഷ്ട്ര കോടതിയിൽ ഇസ്രയേലിന് അനുകൂലമെന്നും എതിരെയാണെന്നും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഒരു വിധി വന്നിരിക്കുന്നു. ദക്ഷിണാഫ്രിക്കയാണ് ഇസ്രയേലിനെതിരെ പരാതിയുമായി എത്തിയത്.

അതേസമയം അന്തരാഷ്ട്ര കോടതി പറഞ്ഞത് ​ഗാസയിൽ നടക്കുന്ന കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്നാണ്. അതേസമയം വംശഹത്യ എന്ന് എടുത്ത് പറഞ്ഞിട്ടില്ല. അതേസമയം ദക്ഷിണാഫ്രിക്കയുടെ ആവശ്യം വെടി നിർത്തലായിരുന്നു. എന്നാൽ അന്തർദേശിയ കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.