നിരവധി മോഷണക്കേസുകളിൽ പ്രതികളായ അന്തർസംസ്ഥാന മോഷ്ടാക്കൾ പോലീസ് പിടിയിൽ

മലപ്പുറം. അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ മലപ്പുറത്ത് പോലീസ് പിടിയില്‍. കോട്ടക്കല്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ നേതൃത്വത്തില്‍ പൂജ അവധിയില്‍ വന്‍ മോഷണത്തിന് പദ്ധതിയിടുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. മലപ്പുറം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണത്തിന് സംഘം പദ്ധതിയിട്ടത്.

മലപ്പുറം സ്വദേശികളായ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 16ന് മൂലപ്പറമ്പില്‍ വീട് കുത്തി തുറന്ന് 11 പവനും 76000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച കേസിലാണ് ഇവരെ പിടികൂടിയത്. മോഷണത്തില്‍ കോട്ടയ്ക്കല്‍ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു.

പോലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പൂജ അവധിയായതിനാല്‍ ആളില്ലാത്ത വീട് നോക്കി പുതിയ കവര്‍ച്ചയ്ക്കാണ് സംഘം പദ്ധതിയിട്ടിരുന്നത്.