ഗാസയിൽ ഇന്ത്യൻ മിന്നലാക്രമണം സ്റ്റൈൽ, 150ഭൂഗർഭ അറകൾ തകർത്തു

ഹമാസിന്റെ ചങ്ക് തകർത്ത് ഇസ്രേയേൽ മുന്നേറുന്നു. ഹമാസിന്റെ എട്ടുകാലി വലപോലെയുള്ള തുരങ്കങ്ങൾ ഉണ്ട് അവിടെ ഇസ്രായേൽ പട്ടാളം കിടന്ന് പിടയും എന്നൊക്കെ സോഷ്യൽ മീഡിയയിൽ വീമ്പ് എഴുതിയവർ ഒക്കെ അറിയുക…ഇസ്രായേൽ ഹമാസിന്റെ അണ്ടർ ഗൗണ്ടുകൾ തകർത്തു. വടക്കൻ ഗാസയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 150 ഭൂഗർഭ ലക്ഷ്യങ്ങൾ തകർത്തു. ഇതാണ്‌ യുദ്ധത്തിലേ ഏരവും പുതിയ അപ്ഡേറ്റ്. ഇന്ത്യ മുമ്പ് ഇസ്ളാമാബാദിനടുത്ത് എത്തി മിന്നലാക്രമണം നടത്തിയ അതേ മാതൃകയിലുള്ള തുളഞ്ഞ് കയറി വൻ നാശം ഉണ്ടാക്കുന്ന മാരക ബോംബുകളാണ്‌ ഹമാസിന്റെ തുരങ്കങ്ങൾ തകർക്കാൻ ഇസ്രായേൽ വ്യോമസേന ഉപയോഗിച്ചത്.

ഒറ്റ രാത്രികൊണ്ട് വടക്കൻ ഗാസയിൽ പ്രവേശിച്ചതായും ഹമാസ് ഗ്രൂപ്പിനെതിരായ ആക്രമണം ശക്തമാക്കിയതിനാൽ ഉപരോധിച്ച ഫലസ്തീൻ എൻക്ലേവിൽ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. യുദ്ധത്തിന്റെ വിജയം പങ്കുവയ്ച്ച് ഇസ്രായേൽ സൈന്യം കുറിച്ചത് ഇങ്ങിനെ…ഞങ്ങൾ ഇപ്പോൾ ഹമാസിന്റെ വയലുകൾ ഉഴുത് മറിക്കുകയാണ്‌. വയലിൽ തന്നെയാണിപ്പോഴും ജൂത പോരാളികൾ. ഗാസയേ മാറ്റി മറിച്ചിട്ടേ ഈ ഉഴുത് മറിക്കൽ ഞങ്ങൾ അവസാനിപ്പിക്കൂ.വടക്കൻ ഗാസ മുനമ്പിലെ 150 ഭൂഗർഭ ലക്ഷ്യങ്ങളിൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു. ഭക്ഷണവും വെള്ളവും മരുന്നും കൊണ്ടുപോകുന്ന ട്രക്കുകൾക്ക് ഇന്ന് ഗാസയിൽ പ്രവേശിക്കാൻ ഇസ്രായേൽ അനുമതി നൽകുമെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു.

എന്നാൽ ഏതേലും ട്രക്കുകളിൽ അനുവദിക്കപെടാത്ത വസ്തുക്കൾ കയറ്റി എന്ന് കണ്ടാൽ അത്തരം ട്രക്കുകൾ തന്നെ തകർത്ത് കലയും എന്നും മുന്നറിയിപ്പുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ ട്രക്കുകൾ ആണെങ്കിലും ഗാസ അതിർത്തിയിൽ പരിശോധന നടത്തിയ ശേഷമേ ഇസ്രായേൽ കടത്തി വിടൂ. ഹമാസ് ശരിക്കും നരകം ഇരന്നും ചോദിച്ചും വാങ്ങിയതാണ്‌. ഗാസയേ നരകമാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഹമാസ് ഭീകരന്മാർക്കാണ്‌. അന്ന് ഹമാസ് ഇസ്രായേലിൽ ആക്രമണം ഉണ്ടാക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ ആഗ്ളാദ പ്രകടനം നറ്റത്തിയ ആളുകൾ എല്ലാം കരുതിയത് ജൂതന്മാർ ഇതോടെ തീർന്നു എന്നാണ്‌. എന്നാൽ നൂറ്റാണ്ടുകളായി യുദ്ധം നടത്തി ജീവിക്കുന്ന ജൂതന്റെ തിരിച്ചടി ഉണ്ടാകും എന്ന് അന്നേ മുന്നറിയിപ്പ് നല്കിയതാണ്‌. ജൂതരേ കഴുത്തറത്തും തീവയ്ച്ചും കൊന്നപ്പോൾ കൈയ്യടിച്ചവർ ഇന്ന് കരഞ്ഞ് ജീവനു വേണ്ടി യാചന നടത്തുകയാണ്‌.

അതേസമയം, ഫലസ്തീൻ എൻക്ലേവിൽ ഇസ്രായേൽ സൈന്യം വ്യോമ, കര ആക്രമണം വ്യാപകമാക്കിയതിന് പിന്നാലെ ആക്രമണങ്ങൾ നേരിടാൻ ഉടൻ രംഗത്ത് വരും എന്ന് ഹമാസ് പ്രഖ്യാപിച്ചു. ഞങ്ങൾ തീർന്നിട്ടില്ല. പോരാട്ടത്തിനു സജ്ജമാണ്‌ എന്നും ഹമാസ് അറിയിച്ചു. ഹമാസിനെ മാളങ്ങളിൽ നിന്നും പുകച്ച് പുറത്ത് ഇത്തരത്തിൽ ചാടിക്കുക എന്നതും ഇസ്രായേൽ തന്ത്രം ആയിരുന്നു.ഇസ്രായേൽ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ തങ്ങളുടെ പോരാളികൾ ഇസ്രായേൽ സൈനികരുമായി ഏറ്റുമുട്ടുകയാണെന്ന് ഗാസ ഭരിക്കുന്ന പലസ്തീൻ തീവ്രവാദി സംഘം പറഞ്ഞിരുന്നു.

ഇസ്രായേൽ ഒറ്റയടിക്ക് 150 തുരങ്ക ക്യാമ്പുകൾ തകർത്തതാണ്‌ ഹമാസിനു തിരിച്ചടിയായത്. യുദ്ധം തീരുമ്പോൾ ഗാസയിൽ ഒരു തുരങ്കവും ബങ്കറുകലും ഉണ്ടാവില്ല. ബങ്കറുകൾ ഉള്ള വീടുകലും കെട്ടിടവും എല്ലാം തകർക്കുകയാണ്‌. ഇതിനിടെ വടക്കൻ ഗാസയിൽ ഇതിനകം 50 %ത്തിലധികം വീടുകളും കെട്ടിടവും തകർത്ത് കഴിഞ്ഞതായി ഗൂഗിളിന്റെ പുതയോയ ചിത്രങ്ങൾ കാണിക്കുന്നു.

ഇതിനിടെ ഗാസ മുനമ്പിലെ തങ്ങളുടെ രാത്രികാല ഗ്രൗണ്ട് ഓപ്പറേഷനിൽ സൈനികരും ഹമാസ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു.ഏറ്റുമുട്ടലുകളിൽ ഹമാസ് ഭീകരന്മാരേ വധിച്ചതായും ജൂത സൈനീകർക്ക് ആർക്കും പരിക്ക് പൊലും ഇല്ലെന്നും അറിയിച്ചു.റിപ്പോർട്ടില്ല. റെയ്‌ഡിൽ നിരവധി ഹമാസ് ഭീകരരെ ഇല്ലാതാക്കാനും തീവ്രവാദ ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും അവർക്ക് കഴിഞ്ഞുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസ മുനമ്പിലെ നൂറുകണക്കിന് കെട്ടിടങ്ങൾ ഒറ്റരാത്രികൊണ്ട് നശിപ്പിച്ചതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഫലസ്തീൻ പ്രദേശത്തെ സിവിൽ ഡിഫൻസ് സർവീസ് ശനിയാഴ്ച അറിയിച്ചു.

“നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും പൂർണ്ണമായും നശിച്ചു, ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു,” ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ എഎഫ്‌പിയോട് പറഞ്ഞു, തീവ്രമായ ബോംബാക്രമണങ്ങൾ വടക്കൻ ഗാസയുടെ “പ്രകൃതിയെ മാറ്റിമറിച്ചു എന്നും ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഗാസ ഒരു ഭൂമി കുലുക്കം കഴിഞ്ഞ അവശിഷ്ട മൈതാനം ആയി മാറും എന്നും പറഞ്ഞു