ഇസ്രായേൽ ഒരു തുടക്കം മാത്രം, ലോകം മുഴുവൻ ഞങ്ങളുടെ നിയമത്തിന് കീഴിലാക്കും, ഭീഷണിയുമായി ഹമാസ് ഭീകരൻ മഹമൂദ് അൽ-സഹർ

ടെൽ അവീവ്. ഇസ്രയേൽ മാത്രമല്ല ലോകം മുഴുവൻ പിടിച്ചടക്കും ,ഇത് തുടക്കമാത്രം ഹമാസ് കമാൻഡറുടെ ഭീഷണി സന്ദേശം പുറത്ത്‌. ഇസ്രയേൽ മാത്രമല്ല ലോകം മുഴുവൻ ഞങ്ങളുടെ കാൽ കീഴിൽ വരാൻ ഇനി അധികം താമസമില്ല,ലോക രാജ്യങ്ങൾക്കു എല്ലാം ഭീഷണി ആകുകയാണ് ഹമാസ് കമാൻഡറുടെ വാക്കുകൾ.ഇസ്രയേളിൽ ഇപ്പോൾ ആക്രമണം അഴിച്ചു വിട്ടത് തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്ന്‌ ഹമാസ് കമാൻഡർ മഹ്‌മൂദ് അൽ സഹർ. ലോകം മുഴുവൻ തങ്ങളുടെ നിയമത്തിന് കീഴിൽ വരുമെന്നും കമാൻഡറുടെ ഭീഷണി.

510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയൊന്നാകെ അനീതിയോ അടിച്ചമർത്തലോ ഇല്ലാത്ത സംവിധാനം നിലവിൽ വരും. പലസ്തീൻ ജനതയ്ക്കും ലെബനൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും തുടരുന്ന ആക്രമണങ്ങൾ അവസാനിക്കും, സഹർ വീഡിയോ സന്ദേശത്തിൽ പറയുന്നു.

അതേസമയം, ഹമാസിന്റെ സായുധവിഭാഗമായ അൽ കസം ബ്രിഗേഡ്‌സിന്റെ തലവനായ മുഹമ്മദ് ദെയ്ഫാണ് തങ്ങള്‍ക്കെതിരായ ആക്രമണത്തിന്റെ ആസൂത്രകനെന്നാണ് ഇസ്രയേൽ കരുതുന്നത്.

ഇസ്രയേലിന്റെ കുറ്റവാളിപ്പട്ടികയിലെ ഒന്നാമനാണ് ദെയ്ഫ്. ശനിയാഴ്ച ഹമാസിന്റെ ആയിരക്കണക്കിനു റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചതിനുപിന്നാലെ ദെയ്ഫിന്റെ ശബ്ദസന്ദേശമെത്തി. ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ കടന്നുകയറിയതിനുള്ള തിരിച്ചടിയാണെന്ന് അതിൽ ദെയ്ഫ് സൂചിപ്പിച്ചു.

2021 മേയിലായിരുന്നു ഇസ്രയേൽ പോലീസും പട്ടാളവും അൽ അഖ്‌സയിൽ കടന്നത്. തുടർന്ന് ഇസ്രയേലും ഹമാസും തമ്മിൽ നടത്തിയ യുദ്ധം 11 ദിവസം നീണ്ടു. അന്നുമുതൽ ഇസ്രയേലിനുനേരെ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു ദെയ്ഫ്. ഇയാളെ വധിക്കാൻ ഏഴുതവണ ഇസ്രയേൽ ശ്രമിച്ചു. ഏറ്റവുമൊടുവിലത്തെ വധശ്രമം 2021-ലായിരുന്നു. അതും അതിജീവിച്ചു. ദെയ്ഫ് ഒരിക്കലും പരസ്യമായി രംഗത്തുവന്നിട്ടില്ല. ഇക്കാലത്തിനിടെ മൂന്നേമൂന്നു ചിത്രങ്ങളേ ദെയ്ഫിന്റേതായി വന്നിട്ടുള്ളൂ. ഒന്ന് ഒരു നിഴൽച്ചിത്രം. മറ്റൊന്ന് പ്രായം ഇരുപതുകളിലായിരുന്നപ്പോഴത്തേത്. വേറൊന്ന് മുഖംമറച്ചതും.

കാണാമറയത്തെ ദെയ്ഫ്

ദെയ്ഫ് എവിടെയാണെന്നത് അജ്ഞാതം. ഗാസയിലെ പല തുരങ്കങ്ങളിലൊന്നിൽ ഒളിച്ചിരിക്കുകയാവാമെന്നു കരുതുന്നു. കഴിഞ്ഞദിവസം ഇസ്രയേലിലെ വ്യോമാക്രമണത്തിൽ ദെയ്ഫിന്റെ സഹോദരനും കുടുംബത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. പിതാവിന്റെ വീടിനുനേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി.

1965-ൽ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് ദെയ്ഫ് ജനിച്ചത്. യഥാർഥ പേര് മുഹമ്മദ് മസ്‌രി. 1987-ലെ ആദ്യ പലസ്തീൻ വിപ്ലവത്തിന്റെ സമയത്താണ് ദെയ്ഫ് ഹമാസിലെത്തിയത്. 1989-ൽ ഇയാൾ ഇസ്രയേലിന്റെ പിടിയിലായി. 16 മാസം തടവിൽക്കിടന്നു.

ഗാസയിലെ ഇസ്‌ലാമിക് സർവകലാശാലയിൽനിന്ന് ശാസ്ത്രത്തിൽ ബിരുദം. സർവകലാശാലയുടെ വിനോദസമിതിയുടെ ചുമതലവഹിച്ചു. ഹാസ്യനാടകങ്ങളിൽ അഭിനയിച്ചു.

ഗാസയിൽ തുരങ്കങ്ങളുണ്ടാക്കുന്നതിനും ബോംബുകളുണ്ടാക്കുന്നതിനും ചുക്കാൻപിടിച്ചത് ദെയ്ഫാണ്. ഇസ്രയേലിന്റെ വധശ്രമങ്ങളിൽ ദെയ്ഫിന്റെ ഒരു കണ്ണു നഷ്ടപ്പെട്ടെന്നും ഒരുകാലിന് ഗുരുതരമായി പരിക്കേറ്റെന്നും ഹമാസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. 2014-ൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇയാളുടെ ഭാര്യയും ഏഴുമാസം പ്രായമുള്ള മകനും മൂന്നുവയസ്സുള്ള മകളും കൊല്ലപ്പെട്ടു.