എന്റെ തലക്ക് നേരേ തോക്ക് ചൂണ്ടിയിരിക്കുന്നു, ഞാൻ മരിക്കും…ഇസ്രായേൽ സൈന്യത്തിന്റെ 19കാരി പോരാളി ഭീകരർക്ക് നടുവിൽ ഇരുന്ന് അയച്ച് കുറിപ്പ് വൈറൽ

ഇസ്രായേൽ സൈന്യത്തിലെ യുവ സൈനീക നാമ ബോണി ഹമാസ് ഭീകരർക്ക് ഇടയിൽ ഇരുന്ന് അയച്ച മെസേജുകൾ ഇപ്പോൾ വൈറലായി. ഇസ്രായേൽ സൈന്യത്തിനു അവളുടെ വേർപാടും തീരാ ദുഖമായി.കവചിത സേനയുടെ 77-ാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന 19 വയസ്സുള്ള സൈനികയായിരുന്നു നാമ ബോണി എന്ന ജൂത പെൺകുട്ടി. കോളേജിൽ ആയിരുന്നപ്പോഴേ സിനിമയിലും ഫാഷൻ മൽസരത്തിലും നിരവധി അവരങ്ങളും സമ്മാനങ്ങളും കിട്ടിയ ഇവൾ പക്ഷേ തിരഞ്ഞെടുത്തത് ആകട്ടേ പട്ടാളത്തിലെ ജോലിയും

ഗാസയിൽ നിന്നും ആദ്യ ആക്രമണം ഉണ്ടായപ്പോൾ ഭീകരർ ബോണിയും മറ്റും സൈനീക യൂണീഫോമിൽ ജോലിയിൽ ആയിരുന്നു. അതിർത്തി ഗ്രാമത്തിൽ ആയിരുന്നു വീട്. പെട്ടെന്ന് ജോലി സ്ഥലത്തേക്ക് ഇരച്ചു കയറിയ ഭീകരന്മാർ ബങ്കറിലേക്ക് വീട്ടുകാർ പോകുന്നത് തടഞ്ഞു, ബങ്കർ വാതിലുകളിൽ അവർ തോക്കുമായി നിന്നു.ഈ സമയം ഹമാസ് ഗ്രൂപ്പ് ആകാശത്ത് നിന്നും കടലിൽ നിന്നും കരയിൽ നിന്നും ഒരു പൂർണ്ണമായ അപ്രതീക്ഷിത ആക്രമണം നടത്തി.

തുടർന്ന് ഭീകരർ നിറയൊഴിച്ചു. ചിലർ മരിച്ചു. പരികേറ്റ ബോണി ഈ സമയം പല മെസേജുകലും വീട്ടുകാർക്ക് അയച്ചുകൊണ്ടേ ഇരുന്നു.ഒരു ഹമാസ് തോക്കുധാരി എനിക്കടുത്തുണ്ട്. എന്റെ തലയിലേക്ക് തോക്ക് ചൂണ്ടി നില്ക്കുന്നു. മരിക്കാൻ സാധ്യത ഉണ്ട്. അവൾ എഴുതി, “ഞാൻ നിങ്ങളെ എല്ലാവരേയും വളരെയധികം ശ്രദ്ധിക്കുന്നു. എനിക്ക് തലയ്ക്ക് പരിക്കുണ്ട്, അടുത്തുള്ള ഒരു തീവ്രവാദി എനിക്ക് നേരെ വെടിയുതിർത്തേക്കാം,” അവൾ സന്ദേശമയച്ചു.ഞാൻ നിലവിൽ ഗോലാനി ബ്രിഗേഡിൽ നിന്ന് പരിക്കേറ്റ ഒരു സൈനികനോടൊപ്പമാണ്. എന്താണ്‌ നടക്കുന്നത് എന്നൊന്നും മനസിലാകുന്നില്ല

അവൾ തന്റെ കുടുംബത്തിന് അയച്ച മറ്റൊരു സന്ദേശത്തിൽ ഇങ്ങിനെ പറയുന്നു..“ഇവിടെ ഒരു തീവ്രവാദി അവിടെ നിന്ന് പോകില്ല. ആരോ അലറുന്നത് എനിക്ക് കേൾക്കാം, അവിടെ ഒരു ഇസ്രായേലി സൈനീക വെടിയേറ്റു വീണു. മരിച്ചു എന്ന് ഉറപ്പാക്കാൻ ഹമാസ് ഭീകരന്മാർ വീണ ഇസ്രായേലിയെ മുഖത്ത് ബൂട്ടിട്ടും മറ്റും ചവിട്ടി നോക്കുന്നു.അവളേ പൊക്കി ഉയർത്തി വീണ്ടും നിലത്തിടുന്നു, മാനഭംഗപ്പെടുത്തുന്നു, പരിഹാസം മുഴക്കുന്നു. എല്ലാം ഞാൻ കാണുന്നു..ഞാൻ മരിക്കുമ്പോൾ ഇവർ എന്നെ എന്ത് ചെയ്യും എന്ന് അറിയില്ല….അവൾ എഴുതി.

“ഏകദേശം രാവിലെ 7:30 ന്, തീവ്രവാദികൾ തനിക്ക് നേരെ വെടിയുതിർക്കുന്നതിനെക്കുറിച്ച് അവൾ ഞങ്ങൾക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു, അതിനുശേഷം അവൾ പ്രതികരിച്ചില്ല,”ബോണിയുടെ അമ്മായി മിസ് ഇലൂക്ക് പറഞ്ഞു.പിന്നീട് അവളെ ബ്രസീലായി മെഡിക്കൽ സെന്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അവരോട് പറഞ്ഞു, എന്നാൽ അവളുടെ അവസ്ഥയെക്കുറിച്ച് ആരും അവരെ അറിയിച്ചില്ല.

അവൾ ഈ ലോക്കം വിട്ട് പിരിഞ്ഞു എന്ന് ഞങ്ങൾക്ക് അപ്പോഴേ അറിയാമായിരുന്നു.എന്നാലും “അവൾ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു, എന്നാൽ അറിയിപ്പ് ഓഫീസർ അവളുടെ മാതാപിതാക്കളെ കാണിച്ചപ്പോൾ, അവൾ ഓർമ്മക്കപ്പെടേണ്ടവരുടെ ലിസ്റ്റിലേക്ക് മാറിയതായും അനശ്വരയായി എന്നും അറിയിപ്പ് ലഭിക്കുകയായിരുന്നു.മിസ് ഇലൂക്ക് പറഞ്ഞു അഫുല നഗരത്തിൽ ജനിച്ച ബോണി ഏഴ് മാസം മുമ്പാണ് ഇസ്രായേൽ സൈന്യത്തിൽ ചേർന്നത്