ഇസ്രായേൽ വിസ ഫ്രീയാണ്‌, ചതിക്കുഴിയിൽ വീഴരുതേ

ഇസ്രായേലിലേക്ക് അടിയന്തരമായി ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ എടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. കാർഷിക തൊഴിലാളി വിസയാണ്‌ ഇന്ത്യക്ക് അനുവദിച്ചത്, ഫ്രീയായി പോകാവുന്ന വിസക്ക് 4- 10 ലക്ഷം വരെ ചുമത്തുകയാണ് കേരളത്തിലെ ഏജൻസികൾ. എങ്ങനെയെങിക്ലും ജീവിതം രക്ഷപെടാൻ ശ്രമിക്കുന്ന മലയാളികളെ പിഴിയുന്നത് മലയാളികൾ തന്നെയാണ്.

ഹോം കെയർ വിസയിൽ പോയിരിക്കുന്ന മലയാളികളാണ് ഇതിനു പിന്നിൽ. നാലായിരം കോടി രൂപയോളമാണ് ഒരു ലക്ഷം ആളുകളിൽ നിന്ന് ഏജന്റ് പിരിച്ച് സ്വന്തമാക്കുന്നത്. ഏകദേശം 500 കോടി രൂപ മാത്രമാണ് ടിക്കറ്റിനത്തിൽ ചിലവാകുക. ബാക്കി 3500 കോടി ഏജന്റിന്റെ കമ്മീഷനാണ്. ഇത് വൻ തട്ടിപ്പും കൊള്ളയുമാണ്. പല വ്യാജ വാർത്തകളും പ്രചരിപ്പിച്ചാണ് ഇവിടുത്തെ യുവാക്കളെ ഇസ്രായേലിലേക്ക് ആകർഷിപ്പിക്കുന്നത്. കൃഷിപ്പണിക്ക് വളരെ കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. കെയർ ​ഗിവർ വിസയിൽ പോകുന്നവർക്ക് എല്ലാ സുരക്ഷയും ശമ്പളവും നൽകുന്നുണ്ടെങ്കിലും കൃഷിപ്പണിയിൽ അതൊന്നും ലഭിക്കില്ല.

വീഡിയോ കാണാം