അഞ്ച് വർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും, സൈന്യത്തിന് കരുത്തേകാൻ ഇസ്രോ

ന്യൂഡൽഹി : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസി പദ്ധതിയിടുന്നതായി ഇസ്രോ മേധാവി എസ് സോമനാഥ്. ജിയോ ഇന്റലിജൻസ് ശേഖരണത്തിന്റെ ഭാഗമായാണ് വിക്ഷേപണമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യുന്നതിനും ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തിലുള്ള ചിത്രങ്ങൾ എടുക്കുന്നതിനുമാണ് വിക്ഷേപണം.

അതോടൊപ്പം തന്നെ സൈനികരുടെ നീക്കം വീക്ഷിക്കുന്നതിനും ആയിരകണക്കിന് കിലോമീറ്റർ പ്രദേശം ചിത്രീകരിക്കുന്നതിനുമായി വിവിധ ഭ്രമണ പഥങ്ങളിൽ ഉപഗ്രഹങ്ങളുടെ ഒരു പാളി നിർമ്മിക്കാനും ഇസ്രോ ലക്ഷ്യമിടുന്നതായി ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ബഹിരാകാശ മേഖലയിലേക്കുള്ള വികസനവും കുതിപ്പുമാണ് ഇസ്രോ ഇതുകൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. ഐഐടി-ബോംബെ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

‘ശക്തമായ രാജ്യമായി ഇന്ത്യ മാറുന്നതിന് രാജ്യത്തിന്റെ നിലവിലെ ഉപഗ്രഹ ശ്യംഖല മതിയാകില്ല. നിലവിലുള്ളതിന്റെ പത്തിരട്ടി വലുപ്പം അതിന് ആവശ്യമാണ്. മാറ്റങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഉപഗ്രഹങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുക, ഡാറ്റകൾ വിശകലനം ചെയ്യുന്നതിനും ഡാറ്റകൾ ഡൗൺലോഡ് ചെയ്യുന്നതും കൂടാതെ ആവശ്യമുള്ളത് സംരക്ഷിച്ചുനിർത്താനും എഐ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.