ഇരയുടെ പേരു വെളിപ്പെടുത്തിയത് അമ്മക്ക് കുറ്റമല്ല, കൂട്ടസൈബര്‍ ആക്രമണവും കുറ്റമല്ല.

കോഴിക്കോട്/ വിജയ്ബാബു നിയമം ലംഘിച്ച് ഇരയുടെ പേരു വെളിപ്പെടുത്തിയത് അമ്മയുടെ മുന്നിൽ കുറ്റമല്ല, പിന്നെ നടന്ന കൂട്ടസൈബര്‍ ആക്രമണവും കുറ്റമല്ല. ഇതെന്തേ ഇതൊന്നും കുറ്റമല്ല? എന്നാണ് ചലച്ചിത്ര നിരൂപകനും മാധ്യമ പ്രവര്‍തത്തകനുമായ ആയ പ്രേംചന്ദ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്.

താര സംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തിന് പിന്നാലെ വിവാദങ്ങൾ തന്നെയാണ്. ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കി എന്നും,പിന്നെ ഇല്ലെന്നും ,ഇനി നടപടി ഉണ്ടാവുകയേ ഉള്ളൂ വെന്നുമൊക്കെ ഒരു വിവാദം. വിജയ്ബാബുവിന് എതിരെ നടപടി ഇല്ലാത്തതാണ് മറ്റൊരു വിവാദം. ‘തിലകനോട് ചെയ്തത് ആവര്‍ത്തിക്കുന്നു.ഷമ്മി തിലകന് എതിരെ നടപടി : വിജയ്ബാബുവിന് എതിരെ ഇല്ല’ എന്നാണ് പ്രേംചന്ദ്ന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പ്രേം ചന്ദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

എ.എം.എം.എ. : തിലകനോട് ചെയ്തത് ആവര്‍ത്തിക്കുന്നു. ഷമ്മി തിലകന് എതിരെ നടപടി : വിജയ്ബാബുവിന് എതിരെ ഇല്ല ! തെളിവിന്റെ ഉന്മൂലനം ബലാത്സംഗിയുടെ അവകാശമായി മാറ്റിയെടുക്കപ്പെടുന്ന കാലത്ത് ഈ ഇരട്ടനീതിയെക്കുറിച്ച് ഒരു ശബ്ദം എ.എം.എം.എ.യില്‍ ഉയര്‍ന്നില്ല എന്നതാണ് പഠിയ്ക്കപ്പെടേണ്ട പ്രതിഭാസം . കൃത്യമായ കാരണമില്ലാതെ ബലാത്സംഗക്കേസ്സിലെ കുറ്റാരോപിതനെ പുറത്താക്കാനാവില്ലെന്ന് എ.എം.എം.എ. കോടതിയിലുള്ള ബലാത്സംഗക്കേസ്സ് അവിടെ നിര്‍ത്തിയാലും നിയമം ലംഘിച്ച് ഇരയുടെ പേരു വെളിപ്പെടുത്തിയ കുറ്റമോ ? അത് വഴിയൊരുക്കിയ കൂട്ടസൈബര്‍ ആക്രമണമോ ? കഠിനം ഭയാനകം ഈ സെല്‍ഫികള്‍; ഇത് നുണനുണയുംകാലം. അദ്ദേഹം പറഞ്ഞു.

ഷമ്മിയെ പുറത്താക്കുന്നതിനെ അനുകൂലിക്കുന്നവര്‍ എണീറ്റ് നില്‍ക്കണം എന്ന് യോഗത്തിൽ പറയുമ്പോൾ മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, എന്നിവര്‍ പിന്തുണയ്ക്കാതെ സീറ്റില്‍ തന്നെ ഇരുന്നു. പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ച് വേണം നടപ്പാക്കാന്‍ എന്ന് നടന്‍ ജഗദീശ് പറഞ്ഞു. ഇതോടെയാണ് അടുത്ത എക്‌സിക്യൂട്ടിവ് യോഗത്തിനു ശേഷം മാത്രമായിരിക്കും ഷമ്മി തിലകന്റെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്ന് ‘അമ്മതീരുമാനിക്കുന്നത്. യോഗ നടപടികള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമ്മയെ മാഫിയ സംഘം എന്ന് വിളിച്ചു എന്നുപ്പടെയുള്ള ആരോപണങ്ങളാണ് ഷമ്മിക്കെതിരെ ആരോപിച്ചിരിക്കുന്നത്.

താരസംഘടനയായ എഎംഎംഎയില്‍ നിന്നും പുറത്താക്കാന്‍ മാത്രമുള്ള തെറ്റുകള്‍ താന്‍ ചെയ്തിട്ടില്ല എന്നും സംഘടന തന്നെ പുറത്താക്കുമെന്ന് കരുതുന്നില്ല എന്നും ഷമ്മി പറഞ്ഞിരുന്നു. തനിക്ക് എതിരെ തിരിയുന്നവര്‍ക്ക് അച്ഛനോടുള്ള കലിപ്പാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. അമ്മയില്‍ നിന്നല്ല ചില വ്യക്തികളില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്നും വ്യക്തമാക്കി.