സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും, പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം വേണ്ട

തിരുവനന്തപുരം. സംസ്ഥാനത്തിന് പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിര്‍മിക്കുന്നതിനായി നഗരപരിധിയില്‍ സ്ഥലം കണ്ടെത്തുന്നതിന് വലിയ സാമ്പത്തിക ചിലവ് വരുമെന്ന് സെക്രട്ടറേയറ്റിലെ ഭരണപരിഷ്‌ക്കാരത്തെക്കുറിച്ച് പഠിച്ച ശെന്തില്‍ ഐഎഎസ് അധ്യക്ഷനായ സമിതി. സെക്രട്ടറിയേറ്റ് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശ നടപ്പിലാക്കേണ്ടതില്ലെന്ന് സമിതി നിര്‍ദേശിച്ചു.

പാളത്തു നിന്നും അഞ്ച് കിലോമീറ്റര് അകലെ സ്ഥലം കണ്ടെത്തി സെക്രട്ടറിയറ്റ് മാറ്റി സ്ഥാപിക്കണമെന്നായിരുന്നു ശുപാര്‍ശ. സെക്രട്ടറിയറ്റിനായി കണ്ടെത്തുന്ന സ്ഥലം മിനി ടൗണ്‍ഷിപ്പായി വികസിപ്പിക്കണം. ക്വര്‍ട്ടേഴ്‌സുകള്‍ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ വേണം. ഇതിനായി നിരവധി സ്ഥലം വേണം.

ഇപ്പോഴത്തെ കെട്ടിടം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സമഗ്രമായ റീ മോഡലിങ് പ്രവര്‍ത്തികള്‍ വേണമെന്നും. ശാസ്ത്രീയമായ രീതിയില്‍ റീ മോഡലിങ് ചെയ്തില്‍ സെക്രട്ടയറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവരില്ലെന്ന് സമിതി പറയുന്നു.