ജപ്പാൻ മുൻ പ്രധാനമന്ത്രി ആബെ ഷിൻസോയ്ക്ക് വെടിയേറ്റു,ഗുരുതരം

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് (67) വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. ആബെയുടെ നില അതീവഗുരുതരമാണ്‌. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവച്ച് ടോക്കിയോയിലേക്കു തിരിച്ചു. പിന്നില്‍നിന്നാണ് ആബെയ്ക്ക് വെടിയേറ്റതെന്നാണു റിപ്പോര്‍ട്ട്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്.

ജപ്പാൻ പോലെ ഒരു വിക്സിതവും ലോക വൻ സക്തിയുമായ രാജ്യത്ത് ഇത്തരത്തിൽ ഒരു നീക്കം ലോകത്തേ ഞെട്ടിച്ചു. നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ശ്രീപെരുമ്പത്തൂരിൽ ഉണ്ടായ ഭീകരാക്രമനവും തുടർന്ന് അദ്ദേഹം മരിച്ചതുമാണ്‌ ഇപ്പോൾ ചരിത്രത്തിൽ നിന്നും ഓർമ്മ വരുന്നത്. അതും ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പ് പ്രചരണ വേളയിലായിരുന്നു. സമാനമായ സംഭവം ഇപ്പോൾ ജപ്പാനിൽ ഉണ്ടായിരിക്കുന്നു. പിന്നിൽ ഭീകരാക്രമണം ആണോ അതോ ആഭ്യന്തിര വിഷയം ആണോ എന്നൊന്നും വ്യക്തമല്ല

വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില അതീവഗുരുതരം. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. വെടിയേറ്റ് ചോര വാർന്ന നിലയിൽ ആശുപത്രിയിലെത്തിച്ച ആബേയ്‌ക്ക് ഹൃദയാഘാതവും സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.

മുൻ പ്രധാനമന്ത്രിയെ വെടിവെച്ചതായി കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്. നാരയിൽ പ്രചാരണ പരിപാടിക്കിടെ ഒരു പ്രസംഗവേദിയിൽ നിൽക്കവെ പെട്ടെന്നായിരുന്നു ആബേയ്‌ക്ക് വെടിയേറ്റതെന്നും തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.