അശ്വതിയെ കണ്ടുമുട്ടിയ ദിവസം, 34 വര്‍ഷം കടന്നുപോകുന്നു, ജയറാം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി ജയറാം മാറി. അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുകയാണ് താരം. ജയറാമിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരാണ്. നടി പാര്‍വതിയെയാണ് ജയറാം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പാര്‍വതി അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു.

ജയറാം തന്നെയാണ് ആദ്യം ഉള്ളിലെ പ്രണയം പാര്‍വ്വതിയോട് പറഞ്ഞത്. എന്നാല്‍ സിനിമാ മേഘലയിലെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു ഇവരുടെ പ്രണയം. പിന്നീട് സെറ്റില്‍ വെച്ച് ഇവര്‍ പരസ്പരം സംസാരിക്കാതിരിക്കുന്നത് കണ്ടതോടെയാണ് മറ്റു ചിലര്‍ക്ക് ഇവരുടെ കാര്യത്തില്‍ സംശയം വന്നത്. പിന്നീട് ആ പ്രണയം പരസ്യമായി. ഇന്ന് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു താരങ്ങള്‍. രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. കാളിദാസും, മാളവികയും. അച്ഛനെ പോലെ അഭിനയ രംഗത്ത് സജീവമാണ് കാളിദാസ്. മാളവിക മോഡലിംഗ് ചെയ്യുന്നുണ്ട്. ഇടക്ക് പരസ്യ ചിത്രങ്ങളിലും താരപുത്രി എത്തിയിരുന്നു.

ഫിബ്രവരി 18..ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം..അശ്വതിയെ കണ്ടുമുട്ടിയ ദിവസം..34 വര്‍ഷം കടന്നുപോകുന്നു…കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്,, എന്നാണ് താരം കുറിച്ചത്, കൂടാതെ ഭാര്യയും നടിയുമായ പ്രവതിക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അന്തിക്കാട്- ജയറാം ചിത്രം ഒരുങ്ങുകയാണ്.ഒക്ടാബര്‍ പകുതിയോടെ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു. ഈയടുത്ത് മീരാജാസ്മിന്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.ഇന്നസെന്റ്, ശ്രീനിവാസന്‍, അല്‍ത്താഫ്, ദേവിക തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി.കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. ഒരു ചെണ്ട വിദ്വാന്‍ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി.

2011ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.പരേതരായ സുബ്രഹ്മണ്യന്‍-തങ്കം ദമ്ബതികളുടെ മൂന്നുമക്കളില്‍ രണ്ടാമനായി 1964 ഡിസംബര്‍ 10-ന് എറണാകുളം ജില്ലയിലെ പെരുമ്ബാവൂരിലാണ് ജയറാം ജനിച്ചത്.പരേതനായ വെങ്കട്ടരാമനും മഞ്ജുളയുമാണ് സഹോദരങ്ങള്‍. ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുന്‍നിര നായികയായിരുന്ന പാര്‍വ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്ബേ പല സിനിമകളിലും ഇവര്‍ വിജയ ജോടിയായിരുന്നു. കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ അനന്തരവന്‍ കൂടിയാണ് ജയറാം.