ഷാനവാസും സൂഫിയും സുജാതയും എന്നും ഓര്‍മിക്കപ്പെടും; കുറിപ്പ് പങ്കുവെച്ച് ജയസൂര്യ

നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുഫിയും സുജാതയും. ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹൻ എന്നിവർ അഭിനയിച്ച ചിത്രം വിജയ് ബാബു ആണ് നിർമിച്ചിട്ടുള്ളത്. പ്രണയസാന്ദ്രമായ ഈ സിനിമയുടെ സംഗീത സംവിധാനം എം. ജയചന്ദ്രനാണ് നിർവഹിച്ചിട്ടുള്ളത്. കോവിഡ്-19 പകർച്ച വ്യാധി കാരണം, ആമസോണിലൂടെ 2020 ജൂലൈ 3 ന് റിലീസ് ചെയ്തു.

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ഒന്നാം വാർഷികത്തിൽ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ ജയസൂര്യ. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എന്നത് കൊണ്ട് ചിത്രം എന്നും ഓർമ്മിക്കപ്പെടുമെന്നും നിരവധി മികച്ച കലാകാരന്മാർക്കൊപ്പം സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ഷാനവാസിന്റെ ഓർമ്മയും അദ്ദേഹം പങ്കുവെച്ചു.

ജയസൂര്യയുടെ വാക്കുകൾ:

സൂഫിയും സുജാതയുടെയും ഒരു വർഷം. മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഒടിടി റിലീസ് എന്ന പേരിൽ എന്നും ഓർമ്മിക്കപ്പെടും ഒപ്പം പ്രിയ്യപ്പെട്ട ഷാനവാസും. ഒരുപാട് മികച്ച കലാകാരന്മാർക്കൊപ്പം സഹകരിക്കാൻ സാധിച്ചു. പിന്നെ വിജയ് ബാബു, അദ്ദേഹം എപ്പോഴും പുതിയ ആശയങ്ങളുമായി വരും. ഞങ്ങളുടെ പുതിയ വാർക്കുകൾക്കായി കാത്തിരിക്കുക. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.

കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ഷാനവാസിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുകയും ചെയ്തു. ഹൃദയാഘാദത്തെ തുടര്‍ന്ന് ആശുപത്രിയിലായ ഷാനവാസ് രണ്ട് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. കൂടുതല്‍ ചികിത്സക്കായി ഷാനവാസിനെ കൊയമ്പത്തൂരില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.