സാമൂഹ്യമാധ്യമത്തില്‍ അപമര്യാദയായി പെരുമാറിയവന്‍, എന്‍റെ വീട്ടില്‍ വന്ന് മാപ്പ് പറഞ്ഞെന്ന് ജസ്ല മാടശ്ശേരി

മതംവിട്ട പെണ്ണ് എന്ന പേരിൽ പ്രചരിച്ച ദ്യശ്യങ്ങളിൽ നിന്നാണ് മലയാളികൾ ജസ്ലമാടശ്ശേരിയെ അറിഞ്ഞു തുടങ്ങിയത്. പിന്നീടങ്ങോട്ട് സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു. എഴുത്തും പ്രഭാഷണവും കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ ആൾ. ഫെമിനിസ്റ്റ്. തുടങ്ങി ബി​ഗ്ബോസ് വരെ എത്തപ്പെട്ടു. തന്റെ നിലപാട് എന്ന് ആവർത്തിച്ചു പറഞ്ഞ ജസ്ലയുടെ ഇമേജ് ബി​ഗ്ബോസ്സിന് ശേഷം ചെറുമായി ഒന്നു താന്നുവെന്നും ചെറിയ ഒരു സംഭാഷണവും ചിലർക്കിടയിൽ ഉണ്ട്.

കഴിഞ്ഞ ദിവസം ജസ്ലയുടെ ഫേസ്ബുക്ക് പേജീൽ ഒരു ലൈവ് ഉണ്ടായിരുന്നു. സാമൂഹ്യമാധ്യമത്തില്‍ അപമര്യാദയായി പെരുമാറിയവന്‍..എന്‍റെ വീട്ടില്‍ വന്ന് മാപ്‌ പറഞ്ഞൂ..ഇനി ഒരു സ്ത്രീയേം മോശം പറയില്ലെന്ന് വാക്കും തന്നു. എന്നാണ് ജസ്ല രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ച യുവാവിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിക്കുകയായിരുന്നു ജസ്ല മാടശ്ശേരി. ഇയാളെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജെസ്ല മാപ്പ് പറയിപ്പിച്ചത്.

തന്നോട് മാത്രമല്ല, ഒരു സ്ത്രീയോടും അപമര്യാദമായി പെരുമാറില്ലെന്ന് നിങ്ങള്‍ ഫേസ്ബുക്കിലൂടെ പറയണമെന്ന്’ ജെസ്ല ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായത്. ഇയാളുടെ മുഖം കാണിക്കാൻ തനിക്ക് താത്പര്യമില്ലെന്നും അതിനാൽ മാസ്ക് എടുക്കാൻ ആവശ്യപ്പെടാത്തതെന്നും ജസ്ല പറയുന്നുണ്ട്,

”ഇനി മേലാല്‍ ഒരു സ്ത്രീയേയും അപഹസിക്കില്ല, മോശം കമന്റ് അറിയാതെ ഇട്ടുപോയതാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു. അറിയാതെ തെറ്റുപറ്റിപ്പോയി. ഇനി ചെയ്യില്ല.” എന്നാണ് യുവാവ് പറയുന്നത്. ഒരാളെയും ഉപദ്രവിക്കാന്‍ അല്ല ഈ വീഡിയോ ചെയ്യുന്നതെന്നും ഒരു പരിചയവുമില്ലാത്ത സ്ത്രീകളെ പോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കും, ഇങ്ങനെ ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്? ഈ വീഡിയോ എന്നും ജസ്ല പറയുന്നുണ്ട്. ജസ്ലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു

 

https://www.facebook.com/jazlamadasserii/videos/372474343892260/