സാന്റക്ക് ഒപ്പം ഹോട്ടായി ജീവ നമ്പ്യാര്‍, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

കള്ള് ഷാപ്പില്‍ നവവധുവിന്റെ വേഷത്തില്‍ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയ ആയ മോഡലും നടിയുമാണ് ജീവ നമ്പ്യാര്‍. കള്ള് ഷാപ്പില്‍ സാരി മടക്കി കുത്തിക്കൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ജീവയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് എത്തിയിരിക്കുകയാണ്. ക്രിസ്മസ് അടുത്തതോടെ സാന്റയ്ക്ക് ഒപ്പമുള്ള ഫോട്ടോഷൂട്ടുമായാണ് താരം എത്തിയിരിക്കുന്നത്.

ചുവന്ന സാന്റ തൊപ്പി വെച്ച് സ്ലീവ് ലെസ്സ് ചുവന്ന ഡ്രസ്സും ധരിച്ചാണ് ജീവ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോട് ആകം നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തൃഷിവ വെഡ്ഡിംഗ് ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. ഹയെര്‍ സ്റ്റൈലും മേക്കപ്പും ചെയ്തത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രബിന്‍ ആണ്. റിജോയ് ആണ് ടീം ഡയറക്ഷന്‍.നേരത്തെ നവവധുവിന്റെ വേഷത്തില്‍ കള്ളുഷാപ്പിന് മുന്നില്‍ നിന്നും സാരി മടക്കി കുത്തി കയ്യില്‍ കള്ള് കുപ്പിയുമായി നില്‍ക്കുന്ന ജീവയുടെ ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടി എന്നോണം തൊട്ടു പിന്നാലെ കള്ളു കുപ്പിക്ക് ഒപ്പം സിഗരറ്റ് കൂടി പിടിച്ചുള്ള ചിത്രം ജീവ നമ്പ്യാര്‍ പങ്കുവെയ്ക്കുകയായിരുന്നു.