പെണ്ണുങ്ങളെ മനസിലാക്കാൻ ഫെമിനിസ്റ്റ് ആകേണ്ടത് അത്യാവശ്യമാണ്, പിന്നെ എല്ലാം സിംപിളാണ്; ജിയോ ബേബി

ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി 2021ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’. ഒരു ഫെമിനിസ്റ്റായത് കൊണ്ടും, കുറേ പെൺ സുഹൃത്തുക്കളെ അടുത്തറിയാനായതുകൊണ്ടുമാണ് ചിത്രം സംഭവിച്ചതെന്ന് പറയുകയാണ് സംവിധായകൻ. ഡൂൾ ന്യൂസിനോടായിരുന്നു ജിയോ ബേബിയുടെ പ്രതികരണം.’ഞാൻ വിചാരിക്കുന്നത് ഇന്നത്തെ സമൂഹത്തിൽ ആണുങ്ങൾ ഫെമിനിസ്റ്റാകേണ്ടത് അത്യാവശ്യമാണ്, അവർക്ക് പെണ്ണുങ്ങളെ ഭയങ്കരമായി മനസിലാക്കാൻ പറ്റും. പെണ്ണുങ്ങളെ മനസിലാക്കിയാൽ എല്ലാം സിംപിൾ ആണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഈ ജെൻഡർ ഇങ്ങനെ നിൽക്കുന്നതുകൊണ്ടാണ് കേട്ടോ. ഒരേപോലെ പോകുകയാണെങ്കിൽ ഇതൊന്നും മനസ്സിലാക്കേണ്ടതോ ഫെമിനിസത്തിന്റെയോ ഒന്നും ആവശ്യമില്ല.’

‘സ്വന്തം വീട്ടിൽ സമത്വമില്ല. എല്ലാ വീടുകളിലും. അതൊരു മൊമന്റിൽ നമുക്ക് മനസ്സിലാക്കാൻ പറ്റി. നമുക്കൊരുപാട് കൂട്ടുകാരികൾ ഉണ്ടായി. നമ്മളോട് തുറന്ന് സംസാരിക്കുന്ന കൂട്ടുകാരികൾ ഉണ്ടായി. അതൊക്കെ കൊണ്ടാണ് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ചെയ്യാൻ പറ്റിയത്. എനിക്ക് മാത്രം ഉള്ള ഒരു വിവരം എനിക്ക് സിനിമയിൽ ചെയ്യാൻ പറ്റില്ല. ഞാൻ പരിചയപ്പെടുന്ന ഓപ്പൺ ആകുന്ന പെണ്ണുങ്ങൾ, ഇവരോട് അടുത്ത് കഴിയുമ്പോൾ സംസാരിച്ച് കഴിയുമ്പോൾ മനസിലാക്കിയെടുക്കുന്ന പെണ്ണുങ്ങളുടെ ജീവിതം ഉണ്ട്.

അത് തന്നെയാണ് എൻ്റെ പാട്ട്ണറും എന്നോട് പറയുന്നത്.’ ജിയോ ബേബി പറഞ്ഞു.ഒരു ഫെമിനിസ്റ്റായത് കൊണ്ടും, കുറേ പെണ്‍ സുഹൃത്തുക്കളെ അടുത്തറിയാനായതുകൊണ്ടും സംഭവിച്ച ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. ഞാന്‍ വിചാരിക്കുന്നത് ഇന്നത്തെ സമൂഹത്തില്‍ ആണുങ്ങള്‍ ഫെമിനിസ്റ്റാകേണ്ടത് അത്യാവശ്യമാണ്, അവര്‍ക്ക് പെണ്ണുങ്ങളെ ഭയങ്കരമായി മനസ്സിലാക്കാന്‍ പറ്റും.’ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’നും ‘ഫ്രീഡം ഫൈറ്റി’നും ശേഷം ജിയോ ബേബി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘ശ്രീധന്യ കാറ്ററിംഗ് സർവീസ്’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനത്തിൽ ആണ്. കൂട്ടുകാരന്റെ മകളുടെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടിയ ആൺ സുഹൃത്തുക്കളുടെ ആഘോഷങ്ങളും പാചകവും അതിനിടെ നടക്കുന്ന സഭവങ്ങളുമാണ് ചിത്രം.