കശ്മീരിൽ തീവ്രവാദ ബന്ധമുള്ള ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കശ്മീരിൽ തീവ്രവാദികളെ സഹായിക്കുന്നവർക്കെതിരേ കടുത്ത നടപടികളുമായി സർക്കാർ. തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കശ്മീരിലെ ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇതിൽ രണ്ടു പോലീസ് ഉദ്യോഗസ്‌ഥരും ഉൾപ്പെടുന്നു. സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാൻ സർക്കാർ രൂപീകരിച്ച സമിതിയുടെ ശുപാർശ അനുസരിച്ചാണ് നടപടി. തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനും അവരുടെ അനുയായികളായി പ്രവര്‍ത്തിച്ചതിനുമാണ് ആറ് ജീവനക്കാരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയത്.

കഴിഞ്ഞ ജൂലൈയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യീദ് സലാഹുദ്ദീന്റെ മകൻ ഉൾപ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥരെ സർവിസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്.