വീണ്ടും അച്ഛനാവുന്നു, ആദ്യത്തെ കൺമണിയെ കാത്ത് നടൻ ജോൺ കൊക്കനും, ഭാര്യയും

പ്രേക്ഷകർക്ക് സുപരിചിത മുഖമാണ് ജോൺ കോക്കൻ. ജൂനിയർ ആർട്ടിസ്റ്റായാണ് എത്തിയത്. പിന്നീട് കൂടുതലും വില്ലൻ വേഷങ്ങളിലാണ് എത്തിയിട്ടുള്ളത്. അടുത്തിടയിൽ പുറത്തിറങ്ങിയ ആര്യ നായകനായെത്തിയ തമിഴ് ചിത്രം സാർപട്ടെ പരമ്പരൈയിലൂടെ ശ്രദ്ധിക്കപ്പെട്ട വേഷം കൈകാര്യം ചെയ്ത ജോൺ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മീര വാസുദേവിന്റെ മുൻ ഭർത്താവ് കൂടിയായിരുന്നു ജോൺ കൊക്കൻ. 2012ൽ വിവാഹിതരായ ഇരുവരും 2016ൽ വിവാഹ മോചിതരായി. പിന്നീട് നടിയും തെലു​ങ്ക് ബി​ഗ് ​ബോസ് മത്സരാർഥിയുമായിരുന്ന മലയാളി പൂജ രാമചന്ദ്രനോടൊപ്പം ജോൺ കൊക്കന്റെ ജീവിതം ആരംഭിച്ചത്. ഇപ്പോളിതാ ആദ്യ കണ്മണിയെ വരവേൽക്കാനൊരുങ്ങുകയാണ് താരം.

ഭാര്യയുടെ ബേബി ഷവർ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി. തന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം ചെയ്തത് എന്ന് പൂജ വിവാഹവേളയിൽ പറഞ്ഞിരുന്നു. ഒരു വിഷു ദിനത്തിലാണ് തീർത്തും ലളിതമായ ചടങ്ങിൽ കൊക്കനും പൂജയും വിവാഹിതരായത്

‘കുടുംബവിളക്ക്’ സീരിയലിലെ സുമിത്രയായും ‘തന്മാത്ര’ സിനിമയിലെ മോഹൻലാലിൻറെ നായികയായും ശ്രദ്ധ നേടിയ മീര വാസുദേവിനെയാണ് കൊക്കൻ ആദ്യം വിവാഹം ചെയ്തത്. ഇവർ 2016ൽ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. പൂജയും ഒരു വി.ജെയുമായി ആദ്യം വിവാഹം ചെയ്തിരുന്നു. 2017ൽ വേർപിരിഞ്ഞ ശേഷമാണ് ജോൺ കൊക്കനുമായുള്ള കല്യാണം ‘എന്റെ പ്രിയപ്പെട്ട വ്യക്തിയുമായി ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതിനേക്കാൾ ആവേശകരമായ മറ്റൊന്നില്ല. സ്ത്രീത്വം, സ്നേഹം, സൗഹൃദം, വരാനിരിക്കുന്ന ഘട്ടം എന്നിവ ഞങ്ങൾ ആഘോഷമാക്കുന്നു’ എന്നാണ് പൂജ ചിത്രങ്ങൾക്ക് ക്യാപ്ഷനായി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്