പടം പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു താൻ എന്തായിരുന്നു അഹങ്കരിച്ചിരുന്നതെന്ന് മനസ്സിലായത്- ജോമോൾ

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോൾ.തുടർന്ന് അനഘ,മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്.എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം,ദീപസ്തംഭം മഹാശ്ചര്യം,മയിൽപ്പീലിക്കാവ്,പഞ്ചാബി ഹൗസ്,ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്. സിനിമയിലെത്തപ്പെട്ടതിനെക്കുറി്ചച് താരം പറയുന്നതിങ്ങനെ,

കുറെ നാളുകൾക്ക് ശേഷം ഹരിഹരൻ സാറിന്റെ ഓഫീസിൽ നിന്ന് കോൾ വന്നു. ഒരു ഓഡീഷൻ നടക്കുന്നുണ്ട്. നിങ്ങൾ കാണാൻ വരുമോ എന്ന് ചോദിച്ചു. കോളേജ് കഴിഞ്ഞതിന് ശേഷമാണ് ഞാനും അച്ഛനും ഹരിഹരൻ സാറിനെ കാണാൻ പോയത്. എന്നാൽ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല. പോകൻ നേരം അപ്പോൾ നമ്മൾ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താ സാർ എന്ന് ഞാനും. അപ്പോൾ പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാർ ചോദിച്ചു. കോളേജ് പോകണം എന്ന് പറഞ്ഞപ്പോൾ, ക്ലാസ് കഴിഞ്ഞ് വന്നാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്.

വടക്കൻ വീരഗാഥയിലുള്ള അതേ ആളുകൾ തന്നെയാണ് ഈ സിനിമയിലും ഉണ്ടായിരുന്നത്. അന്നും ഞാൻ അറിയുന്നില്ല ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് ഓഡീഷൻ നടത്തി എന്നുള്ളത്. അപ്പോഴൊന്നും ആ സിനിമയുടെ വില തനിക്ക് അറിയില്ലായിരുന്നു. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷമാണ് എത്ര ഓഡീഷൻ കഴിഞ്ഞാണ് സിനിമ ഇവിടെ വന്നതെന്ന് ഞാൻ അറിയുന്നത്. അപ്പോഴാണ് അതിന്റെ വില മനസ്സിലായത്. വളരൈ എൻജോയ് ചെയ്ത സെറ്റായിരുന്ന അത്. പുതുമുഖങ്ങളായിരുന്നു സിനിമയിൽ അഭിനയിച്ചത്. ഞങ്ങൾ തന്നെയായിരുന്നു ഡബ്ബ് ചെയ്തത്.

അഭിനയിച്ചപ്പോൾ പോലും ആ സിനിമയെ കുറിച്ച് മനസ്സിലായില്ലായിരുന്നു. വടക്കൻ വീരഗാഥ പോലെ ആയിരുന്നില്ല സെറ്റ്. അതേ ടീം തന്നെയായിരുന്നുവെങ്കിലും അത്രയും റിച്ച് അല്ലായിരുന്നില്ല സെറ്റ്. എന്താണ് സാർ ഉദ്ദ്യേശിക്കുന്നതെന്ന് തനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. വളരെ ഒരു ചെറിയ വീട്ടിലാണ് ഷൂട്ട് ചെയ്തത്. പിന്നെ ചഞ്ചൽ വന്നു. ഡബ് ചെയ്തപ്പോൾ പോലും മനസ്സിലായില്ല. പടം പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു താൻ എന്തായിരുന്നു അഹങ്കരിച്ചിരുന്നതെന്ന് മനസ്സിലായത്. അതിൽ ഇന്നും ദുഃഖം ഉണ്ട്. ഇപ്പോഴും തന്റെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് എന്ന് സ്വന്തം ജാനകിക്കുട്ടി