സോളാര്‍ കേസില്‍ സത്യം മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി

തിരുവനന്തപുരം. താന്‍ സോളാര്‍ കേസിന് പിന്നീല്‍ ഗൂഢാലോചനയുണ്ടെന്ന് പണ്ടും പറഞ്ഞിരുന്നതായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. നുണകള്‍ ആവര്‍ത്തിച്ച് ആഘോഷിക്കപ്പെട്ടപ്പോള്‍ വേദനയുണ്ടായി. എന്നാല്‍ സത്യം മറനീക്കി പുറത്തുവന്നപ്പോള്‍ സന്തോഷമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

ചെയ്യാത്ത കാര്യത്തിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ സത്യം മറനീക്കി പുറത്തുവരുമെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ സത്യം മറനീക്കി പുറത്തുവന്നു. സത്യം ജനങ്ങള്‍ മനസ്സിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ അന്വേഷണം വേണമെങ്കില്‍ നടത്താമെന്ന് സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. അതാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കെ ബി ഗണേഷ് കുമാറാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പരാതിക്കാരിയുടെ മുന്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നു. വീണ്ടും മന്ത്രിയാകാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉമ്മന്‍ ചാണ്ടിയെ നീക്കാന്‍ ഗണേഷും ബന്ധുവായ ശരണ്യ മനോജും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

പരാതിക്കാരി ആദ്യം നല്‍കിയ ഡ്രാഫ്റ്റില്‍ ഗണേഷ് കുമാര്‍ തന്നെ പീഡിപ്പിച്ചതായി ഉണ്ടായിരുന്നു. ഇതറിഞ്ഞതോടെ ശരണ്യ മനോജും പ്രദീപും ഇടപെട്ട് കൃത്യമം കാണിക്കുകയായിരുന്നു. സോളാര്‍ കേസ് സജീവമായി നിര്‍ത്താന്‍ മന്ത്രി സജി ചെറിയാനും ഇപി ജയരാജനും ഇടപെട്ടുവെന്നും ഫെനി ബാസകൃഷ്ണന്‍ വിശദീകരിക്കുന്നു.