ഡി.സി.സി പ്രസിഡന്‍റായി ജോസ് വള്ളൂര്‍ ചുമതലയേറ്റു

തൃശൂര്‍ : ഡി.സി.സി പ്രസിഡന്റായി ജോസ് വള്ളൂര്‍ ചുമതലയേറ്റു. ഇന്ന് രാവിലെ ഡി.സി.സി ഓഫീസില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഡി.സി.സി പ്രസിഡന്റായിരുന്ന എം.പി.വിന്‍സന്റ് അദ്ധ്യക്ഷത വഹിച്ചു.

ടി.എന്‍.പ്രതാപന്‍ എം.പി, പദ്മജ വേണുഗോപാല്‍,ടി.യു.രാധകൃഷ്ണന്‍, പി.എ.മാധവന്‍, ടി.വി.ചന്ദ്രമോഹന്‍, ടി.ജെ.ഷനീഷ് കുമാര്‍ എം.എല്‍.എ, അനില്‍ അക്കര, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, സുനില്‍ അന്തിക്കാട്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ് , യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജനീഷ്,കെ.കെ.കൊച്ചു മുഹമ്മദ്,ലീലാമ്മ ടീച്ചര്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കുകയെന്നതിനാണ് പ്രാമുഖ്യമെന്ന് ജോസ് വള്ളൂര്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്. കെ.പി. വിശ്വനാഥന്‍, ടി.വി. ചന്ദ്രമോഹന്‍, പത്മജ വേണുഗോപാല്‍, പി.എ. മാധവന്‍, ഒ. അബ്ദുറഹിമാന്‍ കുട്ടി, ടി.എന്‍. പ്രതാപന്‍ എം.പി തുടങ്ങി ഒട്ടനവധി മുതിര്‍ന്ന നേതാക്കളുള്ള ജില്ലയാണിത്. അവരുടെ എല്ലാം അഭിപ്രായങ്ങളും അതോടൊപ്പം പതിനായിരക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരവും മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായിട്ടായിരിക്കും മുന്നോട്ട് പോകും. കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പില്ലാത്ത ജില്ലയായി തൃശൂര്‍ മാറുമെന്ന പ്രതീക്ഷയുണ്ട്. അതിന്റെ തെളിവാണ് ഡി.സി.സി അദ്ധ്യക്ഷനെ പ്രഖ്യാപിച്ചതിലൂടെ വ്യക്തമായത്. ഡി.സി.സിയുടെ മറ്റ് ഭാരവാഹികളെ സംബന്ധിച്ച്‌ കെ.പി.സി.സിയുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കും മുന്നോട്ട് പോകുയെന്നും ജോസ് വള്ളൂര്‍ കൂട്ടിചേര്‍ത്തു.