മാഡം ഒരു സാമൂഹ്യ ദുരന്തം, അത് സ്വയമേ തോന്നണം

ശബരിമലയിൽ പോയി വന്നതിനു ശേഷം നാട്ടിൽ ഉള്ള സ്വകാര്യബസുകൾ തന്നെ കണ്ടാൽ വേഗം കൂട്ടുമെന്ന് പറഞ്ഞുള്ള ബിന്ദു അമ്മിണിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഏറ്റവും ഒടുവിൽ തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിലേയ്‌ക്ക് കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് കൂടി എന്നാണ് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ശബരിമലയിൽ കയറിയതിനാൽ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പരാതി. ബസുകളിൽ തന്നെ ഇപ്പോഴും കയറ്റുന്നില്ല എന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . നിരവധി ആളുകളാണ് ഇതിൽ പ്രതികരണവുമായി എത്തിയത്. മാധ്യമ പ്രവർത്തകൻ‌ മാത്യു സാമുവേൽ പങ്കിട്ട കുറിപ്പാണ് വൈറലാവുന്നത്

ബിന്ദു അമ്മിണി മാഡം, ചില ബസുകളിൽ കൈ കാണിച്ചാൽ കയറ്റുന്നില്ല, ആ ലിസ്റ്റിൽ ഒരു പുതിയ ബസ് കൂടിയുണ്ട് പെര് “കൃതിക” ഇതാണ് മാഡം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്…! മാഡം ചൂടാകരുത്, ഈയുള്ളവൻ ഒരു അഭിപ്രായം പറയുകയാണ്. ഞാനായിരുന്നു ആ ബസിന്റെ ഉടമ or ഡ്രൈവർ എങ്കിൽ, മാഡം എവിടെ താമസിക്കുന്നു, ആ റൂട്ട് പോലും വേണ്ട എന്ന് വെക്കും. ആ ബസ് ഉൾപ്പെടെ ഞാൻ തോട്ടിൽ കളയും. ബഹുമാനപ്പെട്ട മാഡം അത്ര വലിയ സംഭാവനയാണ് കേരളത്തിനുവേണ്ടി ചെയ്തിരിക്കുന്നത്. ആ സ്നേഹം നിലനിർത്തുവാൻ വേണ്ടിയാണ് ഇതൊക്കെ ഞാൻ ചെയ്തത് എന്ന് ഞാൻ സ്വയമേ ആശ്വസിച്ചു കൊള്ളാം.

ഇനിയും മാഡം ഒന്ന് ആലോചിച്ചു നോക്കണം, താങ്കളെ ബസ്സിൽ കയറ്റിയാൽ, താങ്കൾ പറയും ബസ്സുകാരൻ ആക്രമിക്കുവാൻ ശ്രമിച്ചു, ഇത് മാത്രമായിരുന്നു താങ്കൾ ഇത്രയും നാളും ചെയ്തിരുന്ന ലോകോത്തര സാമൂഹിക പ്രവർത്തനം ഞാൻ പറയുന്നില്ല മാഡം ഒരു സാമൂഹ്യ ദുരന്തമാണ് , അത് ബഹുമാനപ്പെട്ട മാഡത്തിന് സ്വയമേ തോന്നണം…!