ഷിദയെ പിന്തുണക്കുന്നവരിൽ തനിക്കുണ്ടായ ലൈം​ഗിക പീഡനത്തിൽ ഒരുവരി മിണ്ടിയിട്ടില്ല, മുൻ അനുഭവം സൂചിപ്പിച്ച് മാധ്യമ പ്രവർത്തക

സുരേഷ് ഗോപിക്കെതിരായ പരാതിയിൽ മീഡിയ വണ്ണിലെ ഷിദയെ പിന്തുണക്കുന്നവരിൽ പലരും ഏഷ്യാനെറ്റിൽ തനിക്കെതിരെയുണ്ടായ ലൈംഗിക പീഡനത്തിൽ ഒരു വരി മിണ്ടിയില്ലെന്ന ആക്ഷേപവുമായി മുൻ മാധ്യമ പ്രവർത്തകയുടെ എഫ് ബി പോസ്റ്റ് ചർച്ചയാകുന്നു. ഏഷ്യാനെറ്റ് ന്യൂഡൽഹി ബ്യുറോയിൽ നേരിട്ട പീഡനമാണ് മാധ്യമ പ്രവർത്തക വെളിപ്പെടുത്തിയത്.
ഏഷ്യാനെറ്റ് കാമറാമാനായിരുന്ന ദേവൻ മഠത്തിലാണ് വനിതാ ട്രെയിനി റിപ്പോർട്ടറോട് യാത്രക്കിടെ ലൈംഗിക അതിക്രമം കാട്ടിയത്. ഓഫിസിൽ തിരിച്ചെത്തിയ ഉടൻ ഇക്കാര്യം ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശത്തെ അറിയിച്ചെങ്കിലും പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.

ഇതൊക്കെ സഹിക്കാൻ പറ്റുന്നവർക്കേ ചാനൽ രംഗത്തു പിടിച്ചു നിൽക്കാൻ പറ്റൂ എന്നായിരുന്നു രഘുവംശത്തിൻ്റെ ഉപദേശം. ഇക്കാര്യം പുറത്തു പറഞ്ഞാൽ പണി കളയുമെന്ന ഭീഷണിയും. പക്ഷേ വനിത വിട്ടുകൊടുത്തില്ല. തിരുവനന്തപുരത്തു ചെന്ന് ഓഫിസ് വനിതാ സെൽ അധ്യക്ഷ സിന്ധു സൂര്യകുമാറിനു പരാതി നൽകി. പക്ഷേ രഘുവംശത്തിൻ്റെ ലൈനായിരുന്നു സിന്ധുവിനും. അവസാനം ചെയർമാൻ രാജീവ് ചന്ദ്രശേഖറിനെ പരാതി അറിയിച്ചതോടെ അന്വേഷണം നടത്താൻ സിന്ധു നിർബന്ധിത യായി. തെളിവെടുപ്പിൽ കുറ്റം സമ്മതിച്ച കാമറാമാൻ്റെ രാജി വാങ്ങി. പക്ഷേ തുടർന്നു ട്രെയിനിക്ക് ഏഷ്യാനെറ്റിലെ ജോലി ദുരിതപൂർണമായി. കഷ്ടപ്പാടുകൾ സഹിക്കാനാകാതെ ജോലി ഉപേക്ഷിച്ച പെൺകുട്ടിയാണ് സഹപ്രവർത്തകരെ ചരിത്രം ഓർമിപ്പിക്കുന്നത്

വാത്സല്യം പലതരം* ആ വാത്സല്യത്തിൽ ഷിദ ചേച്ചി അത്ര comfortable അല്ലായിരുന്നു എന്ന് വ്യക്തമാണ്. തെറ്റ് ചെയ്തയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഒറ്റക്കെട്ടായി നിന്ന് എതിർത്തവരെ സ്ത്രീ എന്ന നിലയിൽ നന്ദിയോടെ ഓർക്കുന്നു. പക്ഷെ ഇതേ വ്യക്തികളിൽ പലരും തന്നെ (എല്ലാവരുമല്ല ) സ്വന്തം മാധ്യമസ്ഥാപനങ്ങളിൽ നടക്കുന്ന എത്ര ശരികേടുകൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട് ? Posh act പ്രകാരം കേസ് എടുപ്പിച്ചിട്ടുണ്ട് ??? നീതി ഉറപ്പാക്കാൻ ഒരു വരി എങ്കിലും സംസാരിച്ചിട്ടുണ്ട് ??? കുറഞ്ഞത് ഒരു മാപ്പ് എങ്കിലും പറയിപ്പിച്ചിട്ടുണ്ട് ??