പൂച്ച പുറത്താകുമോ അതോ അകത്താപൂച്ച പുറത്താകുമോ അതോ അകത്താവുമോയെന്ന് ജോയ് മാത്യു

നടനും സംവിധായകനുമായ ജോയ് മാത്യു പങ്കിട്ട ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. കുടുങ്ങി കിടക്കുന്ന ഒരു പൂച്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, പൂച്ച പുറത്താകുമോ അതോ അകത്താവുമോ? (നർമ്മബോധമില്ലാത്ത മനോരോഗികൾക്ക് കമന്റ് ബോക്‌സിൽ പ്രവേശനമില്ല).. എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ഇതിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എക്‌സാലോജിക് പൂച്ച ആണെങ്കിൽ ആ പൂച്ചയ്ക്ക് നാല് കാലിൽ വീഴാൻ അറിയാം !! അച്ഛൻ പൂച്ചയെ കൊണ്ട് കേന്ദ്ര പൂച്ചകളുടെ കാല് നക്കിയെങ്കിലും രക്ഷപ്പെട്ടിരിക്കും. പൂച്ച പാലുകുടിച്ചത് കണ്ണടച്ചായതിനാൽ മറ്റാരും കണ്ടുകാണാൻ സാധ്യത ഇല്ല….പക്ഷെ പൂച്ച് പുറത്തായി എന്നതാണ് സത്യം. ഈ പൂച്ച ആണോ പെൻഷൻ കൊണ്ട് മീന്റെ തല വാങ്ങിയെ. പൂച്ച ആയത് കൊണ്ട് അകത്ത് ആയാലും അതെ വേഗത്തിൽ പുറത്തിറങ്ങും.

അമ്മയുടെ പെൻഷൻ കൊണ്ട് ഐ ടി ബിസിനസ് തുടങ്ങിയ പൂച്ച ആണോ ഇത്. പൂച്ച അകത്താകുമോ പുറത്താകുമോ എന്നതിന് വലിയ പ്രസക്തി ഒന്നുമില്ല!!!! കാരണം നമ്മുടെ രാജ്യത്തെ രാഷ്ട്രീയം, നേതാക്കളുടെ പരസ്പര ധാരണയോടെ കൂടിയുള്ള പൊറോട്ട് നാടകങ്ങളാണ്. ‘പൂച്ച് ‘ പുറത്തായ സ്ഥിതിക്ക് ജനങ്ങളെ പറ്റിക്കാൻ വേണ്ടി നടത്തുന്ന നാടകങ്ങൾക്കാണ് ഇനി പ്രസക്തി. എന്നിങ്ങനെ പോകുന്നു കമന്റുകൾ.