ജൂഹിക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി റോവിന്‍, സന്തോഷം പങ്കിട്ട് നടി

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. പരമ്പരയില്‍ ലച്ചുവെന്ന കഥാപാത്രമായി തിളങ്ങുകയായിരുന്നു നടി. പരമ്പരയില്‍ വെള്ളിമൂങ്ങയെന്നും താരത്തെ വിളിച്ചിരുന്നു. വിവാഹ എപ്പിസോഡിന് പിന്നാലെ ജൂഹി പരമ്പരയില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി.

ജൂഹിയും ഡോ. റോവിനും പ്രണയത്തിലാണെന്ന വിവരം നേരത്തെ തന്നെ പുറത്ത് എത്തിയതാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ ജൂഹിക്ക് വീണ്ടും സര്‍പ്രൈസുമായി രംഗത്ത് എത്തിയിരിക്കുകയാണ് റോവിന്‍. പിറന്നാള്‍ ദിനത്തിലാണ് റോവിന്‍ സര്‍പ്രൈസ് ഒരുക്കിയത്. ഈ സന്തോഷം പങ്കുവെച്ചത് ജൂഹി തന്നെയായിരുന്നു. പ്രിയപ്പെട്ട പട്ടിക്കുട്ടിക്കൊപ്പം കേക്കിന് മുന്നില്‍ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ജൂഹി പോസ്റ്റ് ചെയ്തത്.

റോവിനുമായി പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞത് ജൂഹി തന്നെയാണ്. വിവാഹം ഉടന്‍ ഇല്ലെന്നും അതിന് മുമ്പ് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. ഒരു ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെയാണ് റോവിനും ജൂഹിയും പരിചയപ്പെട്ടത്. ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കളാവുകയും ശേഷം പ്രണയത്തിലാവുകയുമായിരുന്നു. പ്രണയം സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു ചാനല്‍ പരിപാടിയില്‍ ഇരുവരും ഒരുമിച്ച് എത്തുകയും ചെയ്തിരുന്നു. പാട്ടും മോഡലിംഗും ഒക്കെയായി സജീവമാണ് റോവിനും. ജൂഹിയുമായുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. പിന്നീടാണ് അത് മാറിയതെന്ന് റോവിനും പറഞ്ഞിരുന്നു.

ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയ ജൂഹി യൂട്യൂബ് ചാനലുമായി സജീവമാണ്. ഇടയ്ക്ക് റോവിനൊപ്പം നടത്തിയ യാത്രകളുടെ വീഡിയോയും താരം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു.കുടുംബാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയായാണ് ജൂഹി റുസ്തഗി ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയത്. അഭിനയത്തില്‍ നിന്നും മാറി പഠനത്തിലേക്ക് താരം തിരിഞ്ഞു.