ആരാധനാലയങ്ങള്‍ തുറക്കണമെന്നാണ് അഭിപ്രായമെന്ന് കെ മുരളീധരന്‍

ആരാധനാലയങ്ങള്‍ തുറക്കണമെന്ന നിലപാട് ആവര്‍ത്തിച്ച്‌ എംപി കെ മുരളീധരന്‍. ആരാധനാലയങ്ങള്‍ തുറക്കണം എന്ന് എല്ലാ മത സംഘടനകളും ആവശ്യപ്പെട്ടതായിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ക്ഷേത്രങ്ങള്‍ തുറന്നപ്പോള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരന്‍ പറ‌ഞ്ഞു. നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്‍റെ ചോദ്യം. ദര്‍ശനം നടത്തുമ്ബോള്‍ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ആചാരമനുസരിച്ച്‌ തൊഴുകുവാന്‍ കഴിയണം. അല്ലാതെയുള്ള പ്രോട്ടോക്കോള്‍ ആവരുതെന്ന് പറഞ്ഞ മുരളീധരന്‍ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുടെ പ്രസ്താവന മതസ്പര്‍ദ്ദ ഉണ്ടാക്കുന്നതാണെന്നും ആരോപിച്ചു. ആരാധനാലയങ്ങള്‍ തുറക്കണമെന്നാണ് അഭിപ്രായമെന്ന് മുരളീധരന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കി. പാര്‍ട്ടിയുടെ തീരുമാനം എടുക്കേണ്ടത് രാഷ്ടീയ കാര്യ സമിതിയാണെന്നും തന്‍്റെ അഭിപ്രായം വിശ്വാസിയുടേതാണെന്നും മുരളീധരന്‍ വിശദീകരിച്ചു.